ജെഇഇ മെയിൻ പരീക്ഷ മാറ്റി
Wednesday, May 5, 2021 12:06 AM IST
ന്യൂഡൽഹി: കോവിഡ് രണ്ടാം തരംഗം വ്യാപകമായതോടെ 24 മുതൽ 28 വരെ നടത്താൻ നിശ്ചയിച്ചിരുന്ന മൂന്നാം ഘട്ടം ജെഇഇ മെയിൻ എൻജിനിയറിംഗ് പ്രവേശന പരീക്ഷ മാറ്റിയതാ യി നാഷണൽ ടെസ്റ്റിംഗ് ഏജൻസി (എൻടിഎ) അറിയിച്ചു. നാലുഘട്ടമായി നടത്തുന്ന പരീക്ഷയിൽ ആദ്യ രണ്ടു ഘട്ടങ്ങൾ ഫെബ്രുവരിയിലും മാർച്ചിലുമായി നടത്തിയിരുന്നു.