ബിഹാറിൽ കോൺഗ്രസിനു മൂന്നു മന്ത്രിസ്ഥാനം
Sunday, August 14, 2022 11:46 PM IST
പാറ്റ്ന: ബിഹാറിൽ കോൺഗ്രസിനു കിട്ടുക മൂന്നു മന്ത്രിസ്ഥാനം മാത്രം. നാലു മന്ത്രിസ്ഥാനം കിട്ടുമെന്നായിരുന്നു നേരത്തെ റിപ്പോർട്ട്. രണ്ടു കോൺഗ്രസ് എംഎൽഎമാർ നാളെ സത്യപ്രതിജ്ഞ ചെയ്യുമെന്നും ഒരാൾക്കു പിന്നീട് നടക്കുന്ന മന്ത്രിസഭാ വികസനത്തിൽ മന്ത്രിസ്ഥാനം ലഭിക്കുമെന്നും ബിഹാറിന്റെ ചുമതലയുള്ള എഐസിസി നേതാവ് ഭക്തചരൺ ദാസ് പറഞ്ഞു.
മന്ത്രിമാരുടെ പേരുകൾ ഇന്നു പ്രഖ്യാപിക്കുമെന്ന് അദ്ദേഹം പറഞ്ഞു. 19 എംഎൽഎമാരാണു കോൺഗ്രസിനുള്ളത്. മഹാസഖ്യത്തിന് 164 എംഎൽഎമാരുടെ പിന്തുണയുണ്ട്. ഇടതു പാർട്ടികൾ മന്ത്രിസഭയിൽ ചേരുന്നില്ല.