ഉമർ ഖാലിദിന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് നീട്ടി
Wednesday, September 13, 2023 2:47 AM IST
ന്യൂഡൽഹി: 2020ലെ ഡൽഹി കലാപത്തിനു പിന്നിലെ ഗൂഢാലോചനക്കേസുമായി ബന്ധപ്പെട്ട് യുഎപിഎ ചുമത്തി അറസ്റ്റ് ചെയ്യപ്പെട്ട വിദ്യാർഥിനേതാവ് ഉമർ ഖാലിദിന്റെ ജാമ്യാപേക്ഷയിൽ വാദം കേൾക്കുന്നത് സുപ്രീംകോടതി നാലാഴ്ചത്തേക്കു മാറ്റി.
ജാമ്യം നിഷേധിച്ച ഡൽഹി ഹൈക്കോടതി വിധിക്കെതിരായ ഹർജി ജസ്റ്റീസ് അനിരുദ്ധ ബോസ്, ജസ്റ്റീസ് ബേല ത്രിവേദി എന്നിവരടങ്ങിയ ബെഞ്ചാണു പരിഗണിച്ചത്.