മറ്റപ്പള്ളിയിലെ മണ്ണെടുപ്പിന് സ്റ്റേ; സര്‍ക്കാര്‍ പഠനം നടത്തി റിപ്പോര്‍ട്ട് നല്‍കണമെന്ന് ഹൈക്കോടതി
Friday, December 8, 2023 1:56 PM IST
ആലപ്പുഴ: നൂറനാട് മറ്റപ്പള്ളിയിലെ മണ്ണെടുപ്പ് സ്റ്റേ ചെയ്ത് ഹൈക്കോടതി. സര്‍ക്കാര്‍ പഠനം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിച്ചതിന് ശേഷമേ ഖനനം അനുവദിക്കാനാകൂ എന്ന് കോടതി വ്യക്തമാക്കി. ജനുവരി നാല് വരെ മണ്ണെടുപ്പ് കോടതി തടഞ്ഞു.
മണ്ണെടുപ്പ് അടിയന്തരമായി തടണമെന്ന് ആവശ്യപ്പെട്ട് മറ്റപ്പള്ളിയിലെ പഞ്ചായത്ത് അംഗങ്ങള്‍ സംയുക്തമായി നല്കിയ ഹര്‍ജിയിലാണ് കോടതി നടപടി. കേന്ദ്ര സര്‍ക്കാരിന്റെ മാര്‍ഗരേഖ അടക്കം ലംഘിച്ചുകൊണ്ടാണ് മണ്ണെടുപ്പ് നടക്കുന്നതെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഹര്‍ജി.
വ്യവസായ സെക്രട്ടറി രൂപീകരിക്കുന്ന സമിതി മറ്റപ്പള്ളിയിലെ മലയില്‍ പരിശോധന നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് കോടതി നിര്‍ദേശം നല്കി. ജനുവരി നാലിന് മുമ്പ് റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് നിര്‍ദേശം.
കരാറുകാരന് മണ്ണെടുപ്പിന് പോലീസ് സംരക്ഷണം നല്‍കിക്കൊണ്ടുള്ള മുന്‍ ഉത്തരവും കോടതി സ്റ്റേ ചെയ്തു. ജനുവരി നാലിന് കേസ് വീണ്ടും പരിഗണിക്കും.