ത​ക​ർ​പ്പ​ൻ സെ​ഞ്ചു​റി​യു​മാ​യി രോ​ഹ​ന്‍ കു​ന്നു​മ്മ​ലും കൃ​ഷ്‌​ണ​പ്ര​സാ​ദും; കേ​ര​ള​ത്തി​ന് പ​ടു​കൂ​റ്റ​ൻ സ്കോ​ർ
ത​ക​ർ​പ്പ​ൻ സെ​ഞ്ചു​റി​യു​മാ​യി രോ​ഹ​ന്‍ കു​ന്നു​മ്മ​ലും കൃ​ഷ്‌​ണ​പ്ര​സാ​ദും; കേ​ര​ള​ത്തി​ന് പ​ടു​കൂ​റ്റ​ൻ സ്കോ​ർ
Saturday, December 9, 2023 2:18 PM IST
രാ​ജ്‌​കോ​ട്ട്: വി​ജ​യ് ഹ​സാ​രെ ട്രോ​ഫി പ്രീ​ക്വാ​ര്‍​ട്ട​റി​ല്‍ മ​ഹാ​രാ​ഷ്‌​ട്ര​ക്കെ​തി​രേ കേ​ര​ള​ത്തി​ന് പ​ടു​കൂ​റ്റ​ൻ സ്കോ​ർ. ആ​ദ്യം ബാ​റ്റ് ചെ​യ്ത കേ​ര​ളം നി​ശ്ചി​ത 50 ഓ​വ​റി​ൽ നാ​ലു​വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ 383 റ​ൺ​സെ​ടു​ത്തു. സെ​ഞ്ചു​റി നേ​ടി​യ ഓ​പ്പ​ണ​ർ​മാ​രാ​യ രോ​ഹ​ന്‍ എ​സ്. കു​ന്നു​മ്മ​ലി​ന്‍റെ​യും കൃ​ഷ്‌​ണ​പ്ര​സാ​ദി​ന്‍റെ​യും വെ​ടി​ക്കെ​ട്ട് ബാ​റ്റിം​ഗാ​ണ് കേ​ര​ള​ത്തി​ന് കൂ​റ്റ​ൻ സ്കോ​ർ സ​മ്മാ​നി​ച്ച​ത്.

137 പ​ന്തി​ൽ 13 ഫോ​റും നാ​ലു സി​ക്സ​റു​മു​ൾ​പ്പെ​ടെ 144 റ​ൺ​സെ​ടു​ത്ത കൃ​ഷ്ണ​പ്ര​സാ​ദാ​ണ് ടോ​പ് സ്കോ​റ​ർ. രോ​ഹ​ൻ കു​ന്നു​മ്മ​ൽ 95 പ​ന്തി​ൽ 18 ഫോ​റും ഒ​രു സി​ക്സ​റു​മു​ൾ​പ്പെ​ടെ 120 റ​ൺ​സെ​ടു​ത്തു.

ടോ​സ് ന​ഷ്ട​പ്പെ​ട്ട് ബാ​റ്റിം​ഗി​നി​റ​ങ്ങി​യ കേ​ര​ള​ത്തി​ന്‍റെ തു​ട​ക്കം ക​രു​ത​ലോ​ടെ​യാ​യി​രു​ന്നു. ആ​ദ്യ ഓ​വ​റു​ക​ളി​ൽ മ​ഹാ​രാ​ഷ്ട്ര ബൗ​ള​ർ​മാ​ർ കൃ​ത്യ​ത​യോ​ടെ പ​ന്തെ​റി​ഞ്ഞ​പ്പോ​ൾ ഓ​പ്പ​ണ​ർ​മാ​ർ പ്ര​തി​രോ​ധ​ത്തി​ലേ​ക്ക് വ​ലി​ഞ്ഞു. പി​ന്നീ​ട് മെ​ല്ലെ ഗി​യ​ർ മാ​റ്റി​യ ഇ​രു​വ​രും ബൗ​ള​ർ‌​മാ​രെ ത​ല​ങ്ങും വി​ല​ങ്ങും പ്ര​ഹ​രി​ച്ചു. ഇ​രു​വ​രും ചേ​ർ​ന്ന് 218 റ​ൺ​സി​ന്‍റെ കൂ​ട്ടു​കെ​ട്ടാ​ണ് പ​ടു​ത്തു​യ​ർ​ത്തി​യ​ത്.

35-ാം ഓ​വ​റി​ൽ രോ​ഹ​ൻ കു​ന്നു​മ്മ​ൽ പു​റ​ത്താ​യ​തി​നു പി​ന്നാ​ലെ​യെ​ത്തി​യ നാ​യ​ക​ൻ സ​ഞ്ജു സാം​സ​ൺ 29 റ​ൺ​സു​മാ​യി മ​ട​ങ്ങി. ഇ​തോ​ടെ വി​ഷ്ണു വി​നോ​ദി​നെ കൂ​ട്ടു​പി​ടി​ച്ച് കൃ​ഷ്ണ​പ്ര​സാ​ദ് സ്കോ​ർ ഉ​യ​ർ​ത്തി. പ​തി​വ് ശൈ​ലി​യി​ൽ ബാ​റ്റ് വീ​ശി​യ വി​ഷ്ണു 23 പ​ന്തി​ൽ നാ​ലു സി​ക്സ​റും ഒ​രു ഫോ​റും പ​റ​ത്തി 43 റ​ൺ​സെ​ടു​ത്തു.

മ​റു​പ​ടി ബാ​റ്റിം​ഗി​നി​റ​ങ്ങി​യ മ​ഹാ​രാ​ഷ്ട്ര ഒ​ടു​വി​ൽ റി​പ്പോ​ർ​ട്ട് ല​ഭി​ക്കു​മ്പോ​ൾ അ​ഞ്ചോ​വ​റി​ൽ വി​ക്ക​റ്റ് ന​ഷ്ടം കൂ​ടാ​തെ 26 റ​ൺ​സെ​ടു​ത്തി​ട്ടു​ണ്ട്.
Related News
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<