കൊട്ടാരക്കരയില്‍ ജീപ്പ് മറിഞ്ഞ് അപകടം; പത്ത് വയസുകാരി മരിച്ചു
Friday, January 27, 2023 12:17 PM IST
കൊല്ലം: കൊട്ടാരക്കര എംസി റോഡില്‍ ജീപ്പ് നിയന്ത്രണം വിട്ട് മറിഞ്ഞ് പത്ത് വയസുകാരി മരിച്ചു. ഇടുക്കി ഏലപ്പാറ സ്വദേശി നിവേദയാണ് മരിച്ചത്.
അപകടത്തില്‍ ആറ് പേര്‍ക്ക് പരിക്കേറ്റു. ഇവരെ കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഇന്ന് പുലര്‍ച്ചെയാണ് അപകടമുണ്ടായത്. ജീപ്പിന്‍റെ ടയര്‍ പഞ്ചറായതിനെ തുടര്‍ന്ന് നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. ജീപ്പിനടിയില്‍പെട്ട പെണ്‍കുട്ടിയെ നാട്ടുകാരും പോലീസും ചേര്‍ന്ന് പുറത്തെടുത്ത് ഉടനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.