മ​ല​ദ്വാ​ര​ത്തി​ലൊ​ളി​പ്പി​ച്ച് സ്വ​ര്‍​ണം ക​ട​ത്തി; എ​യ​ര്‍ ഹോ​സ്റ്റ​സ് പി​ടി​യി​ല്‍
മ​ല​ദ്വാ​ര​ത്തി​ലൊ​ളി​പ്പി​ച്ച് സ്വ​ര്‍​ണം ക​ട​ത്തി; എ​യ​ര്‍ ഹോ​സ്റ്റ​സ് പി​ടി​യി​ല്‍
Thursday, May 30, 2024 8:14 PM IST
കൊ​ച്ചി: മ​ല​ദ്വാ​ര​ത്തി​ലൊ​ളി​പ്പി​ച്ച് സ്വ​ര്‍​ണം ക​ട​ത്താ​ന്‍ ശ്ര​മി​ച്ച എ​യ​ര്‍ ഹോ​സ്റ്റ​സ് പി​ടി​യി​ല്‍. കോ​ല്‍​ക്ക​ത്ത സ്വ​ദേ​ശി​യാ​യ സു​ര​ഭി ഖ​ത്തൂ​ണ്‍ ആ​ണ് ക​ണ്ണൂ​ര്‍ അ​ന്താ​രാ​ഷ്ട്ര​വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ റ​വ​ന്യൂ ഇ​ന്‍റ​ലി​ജ​ന്‍​സ് ഡ​യ​റ​ക്ട​റേ​റ്റി​ന്‍റെ പി​ടി​യി​ലാ​യ​ത്.

ചൊ​വ്വാ​ഴ്ച​യാ​യി​രു​ന്നു സം​ഭ​വം. മ​സ്‌​ക​ത്തി​ല്‍​നി​ന്ന്‌ എ​യ​ർ ഇ​ന്ത്യ എ​ക്‌​സ്പ്ര​സി​ന്‍റെ ഐ​എ​ക്‌​സ് 714 വി​മാ​ന​ത്തി​ലാ​ണ്‌ സു​ര​ഭി ക​ണ്ണൂ​രി​ല്‍ എ​ത്തി​യ​ത്. 960 ഗ്രാം ​സ്വ​ര്‍​ണ​മാ​ണ് പ​രി​ശോ​ധ​ന​യി​ല്‍ ഇ​വ​രു​ടെ പ​ക്ക​ല്‍​നി​ന്ന് പി​ടി​ച്ചെ​ടു​ത്ത​ത്.

പ്രാ​ഥ​മി​ക ചോ​ദ്യം​ചെ​യ്യ​ലി​നു​ശേ​ഷം ഇ​വ​രെ മ​ജി​സ്‌​ട്രേ​റ്റി​നു​മു​ന്നി​ല്‍ ഹാ​ജ​രാ​ക്കി. 14 ദി​വ​സ​ത്തേ​ക്ക് റി​മാ​ന്‍​ഡ് ചെ​യ്ത സു​ര​ഭി​യെ ക​ണ്ണൂ​ര്‍ വ​നി​താ ജ​യി​ലി​ലേ​ക്ക് മാ​റ്റി. സം​ഭ​വ​ത്തി​ല്‍ വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ച​താ​യി ഡി​ആ​ര്‍​ഐ വൃ​ത്ത​ങ്ങ​ള്‍ അ​റി​യി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<