ഗു​ജ​റാ​ത്ത് തെരഞ്ഞെടുപ്പ്; ഉ​ച്ച​വ​രെ​ 25 ശതമാനം പോ​ളിം​ഗ്
ഗു​ജ​റാ​ത്ത് തെരഞ്ഞെടുപ്പ്; ഉ​ച്ച​വ​രെ​ 25 ശതമാനം പോ​ളിം​ഗ്
Thursday, December 1, 2022 2:46 PM IST
അ​ഹ​മ്മ​ദാ​ബാ​ദ്: ഗു​ജ​റാ​ത്ത് നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ ഒന്നാംഘട്ട വോ​ട്ടെ​ടു​പ്പി​ൽ ആ​ദ്യ മ​ണി​ക്കൂ​റു​ക​ളി​ലെ പോ​ളിം​ഗ് മ​ന്ദ​ഗ​തി​യി​ല്‍. ഉ​ച്ച​യ്ക്ക് ഒ​ന്ന് വ​രെ 25 ശ​ത​മാ​നം പോ​ളിം​ഗ് മാ​ത്ര​മാ​ണ് രേ​ഖ​പ്പെ​ടു​ത്തി​യ​ത്.

രാ​വി​ലെ എട്ടിനാ​ണ് പോ​ളിം​ഗ് ആ​രം​ഭി​ച്ച​ത്. ജാം ​ന​ഗ​ര്‍ നോ​ര്‍​ത്ത് മ​ണ്ഡ​ല​ത്തി​ലെ സ്ഥാ​നാ​ര്‍​ഥി​യാ​യ റി​വാ​ബ ജ​ഡേ​ജ, ഭ​ര്‍​ത്താ​വ് ര​വീ​ന്ദ്ര ജ​ഡേ​ജ, ആ​ഭ്യ​ന്ത​ര മ​ന്ത്രി ഹ​ര്‍​ഷ് സാം​ഗ്‌​വി, കോ​ണ്‍​ഗ്ര​സ് നേ​താ​വ് അ​ഹ​മ്മ​ദ് പ​ട്ടേ​ലി​ന്‍റെ മ​ക​ള്‍ മും​താ​സ് പ​ട്ടേ​ല്‍ തു​ട​ങ്ങി​യ പ്ര​മു​ഖ​ര്‍ ആ​ദ്യ മ​ണി​ക്കൂ​റു​ക​ളി​ല്‍ ത​ന്നെ വോ​ട്ട് ചെ​യ്യാ​നെ​ത്തി.

അതേസമയം വൻസാദ മണ്ഡലത്തിലെ ബിജെപി സ്ഥാനാർഥി പിയൂഷ് പട്ടേലിന് അജ്ഞാതസംഘത്തിന്‍റെ മർദനമേറ്റു. ബുധനാഴ്ച അർധരാത്രിയാണ് സംഭവം.
പട്ടേലിന്‍റെ വാഹനം തടഞ്ഞ് നിർത്തി ആക്രമിക്കുകയായിരുന്നു. വോട്ടെടുപ്പുമായി ബന്ധപ്പെട്ട് മറ്റ് അനിഷ്ട സംഭവങ്ങളൊന്നും സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

സൗ​രാ​ഷ്ട്ര, സൂ​റ​റ്റ് അ​ട​ക്കം 19 ജി​ല്ല​ക​ളി​ലെ 89 മ​ണ്ഡ​ല​ങ്ങ​ളി​ലാ​ണ് ഇ​ന്ന് വോ​ട്ടെ​ടു​പ്പ് ന​ട​ക്കു​ന്ന​ത്. തൂ​ക്കു​പാ​ലം ത​ക​ര്‍​ന്ന് ദു​ര​ന്തം ഉ​ണ്ടാ​യ മോ​ര്‍​ബി​യി​ലും ഇ​ന്നാ​ണ് പോ​ളിം​ഗ്.

ബി​ജെ​പി​യും കോ​ണ്‍​ഗ്ര​സും ത​മ്മി​ല്‍ ശ​ക്ത​മാ​യ മ​ത്സ​രം ന​ട​ക്കു​ന്ന ഗു​ജ​റാ​ത്തി​ല്‍ ആം ​ആ​ദ്മി പാ​ര്‍​ട്ടി​യും ശ​ക്ത​മാ​യ സാ​ന്നി​ധ്യ​മാ​ണ്. തു​ട​ര്‍​ഭ​ര​ണ​ത്തി​നാ​യി ബി​ജെ​പി​യും ഭ​ര​ണം തി​രി​കെ​പ്പി​ടി​ക്കാ​ന്‍ കോ​ണ്‍​ഗ്ര​സും പ​ഞ്ചാ​ബി​ലേ​തു​പോ​ലെ അ​ദ്ഭു​തം കാ​ട്ടാ​ന്‍ എ​എ​പി​യും വ്യാ​പ​ക പ്ര​ചാ​ര​ണം ന​ട​ത്തി. ആ​ദ്യ​ഘ​ട്ടം വോ​ട്ടെ​ടു​പ്പു ന​ട​ക്കു​ന്ന 89 സീ​റ്റു​ക​ളി​ലേ​ക്ക് 788 സ്ഥാ​നാ​ര്‍​ഥി​ക​ളാ​ണ് മ​ത്സ​രി​ക്കു​ന്ന​ത്.

പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി, ആ​ഭ്യ​ന്ത​ര​മ​ന്ത്രി അ​മി​ത് ഷാ, ​കോ​ണ്‍​ഗ്ര​സ് നേ​താ​ക്ക​ളാ​യ രാ​ഹു​ല്‍ ഗാ​ന്ധി, മ​ല്ലി​കാ​ര്‍​ജു​ന്‍ ഖാ​ര്‍​ഗെ, ആം ​ആ​ദ്മി പാ​ര്‍​ട്ടി നേ​താ​വ് അ​ര​വി​ന്ദ് കേ​ജ​രി​വാ​ള്‍ തു​ട​ങ്ങി​യ​വ​രാ​ണ് പ്ര​ചാ​ര​ണ​ങ്ങ​ള്‍​ക്കു നേ​തൃ​ത്വം ന​ല്‍​കി​യ​ത്.

സം​സ്ഥാ​ന​ത്ത് ക​ന​ത്ത സു​ര​ക്ഷാ സ​ന്നാ​ഹ​ങ്ങ​ളും വെ​ബ്കാ​സ്റ്റിം​ഗ് അ​ട​ക്ക​മു​ള്ള​വ​യും ഒ​രു​ക്കി​യി​ട്ടു​ണ്ടെ​ന്നു തെ​ര​ഞ്ഞ​ടു​പ്പ് ക​മ്മീ​ഷ​ന്‍ വി​ശ​ദീ​ക​രി​ച്ചു.
Related News
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<