മുംബൈയ്ക്ക് ജയം; ലീഗിൽ ഒന്നാമത്
Saturday, November 26, 2022 12:58 AM IST
ഗുവാഹത്തി: ഇന്ത്യൻ സൂപ്പർ ലീഗിൽ നോർത്ത് ഈസ്റ്റ് യുണൈറ്റഡിനെ പരാജയപ്പെടുത്തി മുംബൈ സിറ്റി. നോർത്ത് ഈസ്റ്റിന്റെ തട്ടകത്തിൽ നടന്ന മത്സരത്തിൽ ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണ് മുംബൈയുടെ ജയം.
മത്സരത്തിൽ തുടക്കം മുതൽ സമ്പൂർണ ആധ്യപത്യം മുംബൈ സിറ്റി പുലർത്തിയിരുന്നു. പത്താം മിനിറ്റിൽ അഹമ്മദ് ജഹോക്ക് മുംബെെയ്ക്ക് ലീഡ് നൽകി. ഏഴു മിനിറ്റുകൾക്ക് ശേഷം നോർത്ത് ഈസ്റ്റ് സമനില ഗോൾ മടക്കിയെങ്കിലും ബിപിൻ സിംഗിന്റെ ഹെഡർ മുംബൈയെ വീണ്ടും വിജയവഴിയിൽ എത്തിച്ചു. രണ്ടാം പകുതിയുടെ തുടക്കത്തിൽ തന്നെ പെരേര ഡിയാസ് ലക്ഷ്യം കണ്ടപ്പോൾ മുംബെെ അനായാസം വിജയത്തിലെത്തി.
ജയത്തോടെ 18 പോയിന്റുമായി മുംബൈ സിറ്റി ഒന്നാമതായി. ഏഴിൽ ഏഴും പരാജയപ്പെട്ട നോർത്ത് ഈസ്റ്റ് യുണൈറ്റഡാണ് അവസാന സ്ഥാനത്ത്. ഏഴ് കളിയിൽ നിന്ന് നാല് ജയത്തോടെ കേരള ബ്ലാസ്റ്റേഴ്സ് ലീഗിൽ അഞ്ചാമതാണ്.