കെ.​കെ.ഏബ്ര​ഹാ​മി​ന്‍റെ വീ​ട്ടി​ല്‍ ഇ​ഡി റെ​യ്ഡ്
കെ.​കെ.ഏബ്ര​ഹാ​മി​ന്‍റെ വീ​ട്ടി​ല്‍ ഇ​ഡി റെ​യ്ഡ്
Friday, June 9, 2023 7:20 PM IST
വ​യ​നാ​ട്: കോ​ണ്‍​ഗ്ര​സ് നേ​താ​വ് കെ.​കെ.​ഏബ്ര​ഹാ​മി​ന്‍റെ വീ​ട്ടി​ല്‍ ഇ​ഡി റെ​യ്ഡ്. പു​ല്‍​പ്പ​ള്ളി സ​ര്‍​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്ക് ക്ര​മ​ക്കേ​ടു​മാ​യി ബ​ന്ധ​പ്പെ​ട്ടാ​ണ് റെ​യ്ഡ് ന​ട​ക്കു​ന്ന​ത്.

മു​ന്‍ ബാ​ങ്ക് സെ​ക്ര​ട്ട​റി ര​മാ​ദേ​വി​യു​ടെ വീ​ട്ടി​ലും ത​ട്ടി​പ്പി​ന്‍റെ മു​ഖ്യ സൂ​ത്ര​ധാ​ര​ന്‍ സ​ജീ​വ​ന്‍ കൊ​ല്ല​പ്പ​ള്ളി​യു​ടെ വീ​ട്ടി​ലും ഇ​ഡി പ​രി​ശോ​ധ​ന ന​ട​ത്തു​ക​യാ​ണ്. ഇ​ഡി​യു​ടെ കൊ​ച്ചി, കോ​ഴി​ക്കോ​ട് യൂ​ണി​റ്റു​ക​ളി​ല്‍​നി​ന്നു​ള്ള സം​ഘ​മാ​ണ് റെ​യ്ഡ് ന​ട​ത്തു​ന്ന​ത്.

പു​ല്‍​പ്പ​ള്ളി ബാ​ങ്ക് ത​ട്ടി​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട് നാ​ലു മാ​സം മു​ന്‍​പ് ഇ​ഡി കേ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്തി​രു​ന്നു. കേ​സ​ന്വേ​ഷ​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് റെ​യ്ഡ് ന​ട​ക്കു​ന്ന​തെ​ന്നാ​ണ് സൂ​ച​ന.


വാ​യ്പാ ത​ട്ടി​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട് ക​ര്‍​ഷ​ക​ന്‍ ആ​ത്മ​ഹ​ത്യ ചെ​യ്ത സം​ഭ​വ​ത്തി​ല്‍ ഏബ്ര​ഹാം ഉൾപ്പെടെയുള്ളവർക്കെതിരെ പോ​ലീ​സ് കേ​സെ​ടു​ത്തി​രു​ന്നു. ഈ ​കേ​സി​ല്‍ ഏബ്ര​ഹാം നി​ല​വി​ല്‍ മാ​ന​ന്ത​വാ​ടി ജി​ല്ലാ ജ​യി​ലി​ല്‍ റി​മാ​ന്‍​ഡി​ലാ​ണ്.
Related News
<