കെപിസിസി പ്രസിഡന്റ് എന്തുതീരുമാനിച്ചാലും അംഗീകരിക്കും: എം.കെ. രാഘവൻ
Saturday, November 26, 2022 12:34 PM IST
കോഴിക്കോട്: കെപിസിസി പ്രസിഡന്റ് എന്ത് തീരുമാനിച്ചാലും അംഗീകരിക്കാൻ തയാറാണെന്ന് എം.കെ. രാഘവൻ എംപി. കോഴിക്കോട്ട് ഡിസിസി ഓഫീസ് തറക്കല്ലിടൽ പരിപാടിയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കോൺഗ്രസിൽ അച്ചടക്കത്തിന് നിർവചനം ഉണ്ടാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. അച്ചടക്കത്തിന്റെ കാര്യത്തിൽ ഏറ്റക്കുറച്ചിൽ ഉണ്ടാവരുത്. എല്ലാവരും ഒരുമിച്ച് പോകേണ്ടതാണാണ്. താൻ മത്സരിക്കണോ എന്ന് തീരുമാനിക്കേണ്ടത് ഹൈക്കമൻഡാണെന്നും അദ്ദേഹം വ്യക്തമാക്കി.
എഐസിസി ജനറൽ സെക്രട്ടറി താരീഖ് അൻവർ, കെപിസിസി അധ്യക്ഷൻ കെ. സുധാകരൻ, രമേശ് ചെന്നിത്തല, കെ. മുരളീധരൻ തുടങ്ങിയവരും പരിപാടിയിൽ പങ്കെടുത്തു.