ചെന്നൈ: വീ​ര​പ്പ​ന്‍ വേ​ട്ട​യ്ക്കി​ടെ ഗോ​ത്ര സ്ത്രീ​ക​ളെ കൂ​ട്ട​ബ​ലാ​ത്സം​ഗ​ത്തി​ന് ഇ​ര​യാ​ക്കി​യെ​ന്ന കേ​സി​ല്‍ 215 സ​ര്‍​ക്കാ​ര്‍ ഉ​ദ്യോ​ഗ​സ്ഥ​രും കു​റ്റ​ക്കാ​രെ​ന്ന് മ​ദ്രാ​സ് ഹൈ​ക്കോ​ട​തി. വി​ചാ​ര​ണ​ക്കോ​ട​തി വി​ധി​ക്കെ​തി​രേ പ്ര​തി​ക​ള്‍ ന​ല്‍​കി​യ അ​പ്പീ​ല്‍ ഹൈ​ക്കോ​ട​തി ത​ള്ളി.

വീ​ര​പ്പ​നെ പി​ടി​കൂ​ടാ​ന്‍ ഗോ​ത്ര​സ്ത്രീ​ക​ളെ ത​ട​വി​ല്‍ പാ​ര്‍​പ്പി​ച്ച് പീ​ഡി​പ്പി​ച്ചെ​ന്ന കേ​സി​ല്‍ 2011ലെ ​കോ​ട​തി വി​ധി​ക്കെ​തി​രേ പ്ര​തി​ക​ള്‍ സ​മ​ര്‍​പ്പി​ച്ച അ​പ്പീ​ലാ​ണ് ഹൈ​ക്കോ​ട​തി ത​ള്ളി​യ​ത്.

ഇ​ര​ക​ള്‍​ക്ക് 10 ല​ക്ഷം രൂ​പ വീ​തം ന​ല്‍​ക​ണ​മെ​ന്ന് കോ​ട​തി ഉ​ത്ത​ര​വി​ട്ടു. ഇ​തി​ല്‍ അഞ്ച് ല​ക്ഷം പ്ര​തി​ക​ളി​ല്‍​നി​ന്ന് ഈ​ടാ​ക്ക​ണം. അ​ന്ന​ത്തെ ജി​ല്ലാ ക​ള​ക്ട​ര്‍, ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി, ഫോ​റ​സ്റ്റ് മേ​ധാ​വി എ​ന്നി​വ​ര്‍​ക്കെ​തി​രേ ന​ട​പ​ടി വേ​ണം. വ​ചാ​തി ഗ്രാ​മ​ത്തി​ലെ ജീ​വി​ത നി​ല​പാ​രം മെ​ച്ച​പ്പെ​ടു​ത്ത​ണ​മെ​ന്നും കോ​ട​തി നി​ര്‍​ദേ​ശി​ച്ചു.

1992 ജൂ​ണി​ലാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം. വീ​ര​പ്പ​നെ ഒ​ളി​വി​ല്‍ പാ​ര്‍​പ്പി​ക്കു​ന്നെ​ന്ന് ആ​രോ​പി​ച്ച് 262 സ​ര്‍​ക്കാ​ര്‍ ജീ​വ​ന​ക്കാ​ര്‍ അ​ട​ങ്ങു​ന്ന സം​ഘ​മാ​ണ് ധ​ര്‍​മ​പു​രി​യി​ലെ വ​ചാ​തി ഗ്രാ​മം വ​ള​ഞ്ഞ് ഗോ​ത്ര​വി​ഭാ​ഗ​ത്തി​ന് നേ​രേ അ​ക്ര​മം ന​ട​ത്തി​യ​ത്.

ഗ്രാ​മ​ത്തി​ലെ പെ​ണ്‍​കു​ട്ടി​ക​ളും, ഗ​ര്‍​ഭി​ണി​ക​ളു​മ​ട​ക്ക​മു​ള്ള 18 പേ​രേ ട്ര​ക്കി​ല്‍ ക​യ​റ്റി അ​ടു​ത്തു​ള്ള ഫോ​റ​സ്റ്റ് റേ​ഞ്ച് ഓ​ഫീ​സി​ലെ​ത്തി​ച്ച് ര​ണ്ട് ദി​വ​സ​ത്തോ​ളം ക്രൂ​ര​പീ​ഡ​ന​ത്തി​ന് ഇ​ര​യാ​ക്കു​ക​യാ​യി​രു​ന്നു. ഇ​വ​രു​ടെ കു​ടി​ലു​ക​ള്‍ ത​ല്ലി​ത​ക​ര്‍​ക്കു​ക​യും അ​ഗ്നി​ക്ക് ഇ​ര​യാ​ക്കു​ക​യും ചെ​യ്തി​രു​ന്നു.

ഗ്രാ​മ​ത്തി​ലെ 90 സ്ത്രീ​ക​ളെ​യും 28 കു​ട്ടി​ക​ളെ​യും പി​ന്നീ​ട് മൂ​ന്ന് മാ​സ​ത്തോ​ളം ത​ട​വി​ലി​ട്ടു. ഇ​തി​ല്‍​നി​ന്ന് ര​ക്ഷ​പെ​ട്ട ചി​ല​ര്‍ ആ​ക്ടി​വി​സ്റ്റു​ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട​പ്പോ​ളാ​ണ് സം​ഭ​വം പു​റം​ലോ​കം അ​റി​ഞ്ഞ​ത്. സി​പി​എം ത​മി​ഴ്‌​നാ​ട് ഘ​ട​ക​മാ​ണ് കേ​സി​ല്‍ പൊ​തു​താ​ത്പ​ര്യ ഹ​ര്‍​ജി​യു​മാ​യി മു​ന്നോ​ട്ട് പോ​യ​ത്.

പി​ന്നീ​ട് 2011ല്‍ 215 ​സ​ര്‍​ക്കാ​ര്‍ ഉ​ദ്യോ​ഗ​സ്ഥ​ര്‍ കു​റ്റ​ക്കാ​രാ​ണെ​ന്ന് ധ​ര്‍​മ​പു​രി​യി​ലെ കോ​ട​തി​യി​ല്‍​നി​ന്ന് ഉ​ത്ത​ര​വു​ണ്ടാ​യി. ഇ​തി​നെ​തി​രേ പ്ര​തി​ക​ള്‍ ന​ല്‍​കി​യ അ​പ്പീ​ലാ​ണ് കോ​ട​തി ത​ള്ളി​യ​ത്.