തോമസ് കെ. തോമസിന്റെ ആരോപണങ്ങൾ മറുപടി അർഹിക്കുന്നില്ല: പി.സി.ചാക്കോ
Friday, June 9, 2023 9:13 PM IST
തിരുവനന്തപുരം: പാർട്ടി സംസ്ഥാന നേതൃത്വത്തിനെതിരേ തോമസ് കെ. തോമസ് എംഎൽഎ ഉന്നയിച്ച ആരോപണങ്ങൾക്ക് മറുപടി അർഹിക്കുന്നില്ലെന്ന് എൻസിപി സംസ്ഥാന അധ്യക്ഷൻ പി.സി.ചാക്കോ.
ആലപ്പുഴ ജില്ലയിലെ പ്രശ്നങ്ങൾക്ക് കാരണം ജില്ലയിൽ ഉള്ളവർ തന്നെയാണ്. ജില്ലാ നേതൃത്വത്തിലെ പ്രശ്നങ്ങൾ പരിഹരിക്കേണ്ടത് സംസ്ഥാന തലത്തിലാണെന്നും ദേശീയ നേതൃത്വത്തെ സമീപിക്കേണ്ട കാര്യമില്ലെന്നും അദ്ദേഹം പറഞ്ഞു.
കുട്ടനാട്ടിലെ കാര്യങ്ങൾ എംഎൽഎയ്ക്ക് തീരുമാനിക്കാം. തോമസിനെ അനുനയിപ്പിച്ച് സംസ്ഥാന നേതൃത്വം മുന്നോട്ടുപോകുമെന്നും പി.സി.ചാക്കോ വ്യക്തമാക്കി.