കോട്ടയത്തെ കോൺഗ്രസ് മാർച്ചിൽ സംഘർഷം; ഡിസിസി പ്രസിഡന്റിന് പരിക്ക്
Tuesday, February 7, 2023 2:24 PM IST
കോട്ടയം: ഇന്ധന സെസിനെതിരേ കോൺഗ്രസ് കോട്ടയം ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച പ്രതിഷേധ മാർച്ചിൽ സംഘർഷം. ഡിസിസി അധ്യക്ഷൻ നാട്ടകം സുരേഷിന് തലയ്ക്ക് പരിക്കേറ്റു. സുരേഷിനെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
കോട്ടയം കളക്ടറേറ്റിലേക്ക് നടത്തിയ മാർച്ച് യുഡിഎഫ് കൺവീനർ എം.എം. ഹസനാണ് ഉദ്ഘാടനം ചെയ്തത്. ഉദ്ഘാടനത്തിന് പിന്നാലെ കളക്ട്രേറ്റിന് മുന്നിൽ സ്ഥാപിച്ച പോലീസ് ബാരിക്കേഡ് പ്രതിഷേധക്കാർ മറികടക്കാൻ ശ്രമിച്ചു.
പിന്നാലെ പ്രതിഷേധക്കാരെ പിരിച്ചുവിടാൻ പോലീസ് ജലപീരങ്കിയും കണ്ണീർവാതകവും പ്രയോഗിച്ചു.
എറണാകുളം, തൃശൂർ, കൊല്ലം ജില്ലകളിൽ നടന്ന കോൺഗ്രസ് പ്രതിഷേധവും സംഘർഷത്തിലാണ് കലാശിച്ചത്.