വേറിട്ട ദസറ ആഘോഷം; രാവണന് പകരം കേന്ദ്ര ഏജന്‍സികളുടെ കോലം കത്തിച്ച് കോണ്‍ഗ്രസ്
Thursday, October 6, 2022 1:36 PM IST
അഹമ്മദാബാദ്: ഗുജറാത്തില്‍ വേറിട്ട ദസറ ആഘോഷവുമായി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍. രാവണന് പകരം കേന്ദ്ര ഏജന്‍സികളായ ഇഡി, സിബിഐ എന്നിവയുടെ കോലം കത്തിച്ചാണ് പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചത്. ഗുജറാത്തിലെ ഭുജിലാണ് പ്രതിഷേധം നടന്നത്.
ദേശീയ ഏജന്‍സികളെ ഉപയോഗിച്ച് കേന്ദ്രസർക്കാർ പ്രതിപക്ഷ സ്വരം അടിച്ചമര്‍ത്തുകയാണെന്നു കോണ്‍ഗ്രസ് ആരോപിച്ചു. സംസ്ഥാനത്തു നിയമസഭാതെരഞ്ഞെടുപ്പ് നടക്കാനിരിക്കെ വിലക്കയറ്റം ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ ബിജെപിക്കെതിരെ ശക്തമായ പ്രചാരണവുമായി കോണ്‍ഗ്രസ് രംഗത്തുണ്ട്.