ക​പ്പ​ല്‍ ജീ​വ​ന​ക്കാ​ര്‍ സു​ര​ക്ഷി​ത​ര്‍, ക​ഴി​വ​തും​വേ​ഗം മോ​ച​നം സാ​ധ്യ​മാ​ക്കും: മു​ഖ്യ​മ​ന്ത്രി
ക​പ്പ​ല്‍ ജീ​വ​ന​ക്കാ​ര്‍ സു​ര​ക്ഷി​ത​ര്‍,  ക​ഴി​വ​തും​വേ​ഗം മോ​ച​നം സാ​ധ്യ​മാ​ക്കും: മു​ഖ്യ​മ​ന്ത്രി
Wednesday, December 7, 2022 7:26 AM IST
കൊ​ച്ചി: ഇ​ക്വ​റ്റോ​റി​യ​ല്‍ ഗി​നി​യി​ല്‍ സ​മു​ദ്രാ​തി​ര്‍​ത്തി ലം​ഘി​ച്ചെ​ന്നാ​രോ​പി​ച്ച് നൈ​ജീ​രി​യ​ന്‍ നാ​വി​ക​സേ​ന ത​ട​വി​ലാ​ക്കി​യ ച​ര​ക്ക് ക​പ്പ​ലി​ലെ മ​ല​യാ​ളി​ക​ള​ട​ക്ക​മു​ള്ള നാ​വി​ക​രു​ടെ മോ​ച​നം ക​ഴി​യു​ന്ന​ത്ര വേ​ഗം സാ​ധ്യ​മാ​ക്കു​മെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍. നാ​വി​ക​ര്‍ സു​ര​ക്ഷി​ത​രാ​ണെ​ന്നും അ​വ​ര്‍ ക​ഴി​യു​ന്ന ക​പ്പ​ലി​ലെ ജീ​വി​ത​സൗ​ക​ര്യ​ങ്ങ​ള്‍ മെ​ച്ച​പ്പെ​ട്ട​താ​ണെ​ന്നും നൈ​ജീ​രി​യ​യി​ലെ ഇ​ന്ത്യ​ന്‍ ഹൈ​ക്ക​മ്മീ​ഷ​ണ​റെ ഉ​ദ്ധ​രി​ച്ച് മു​ഖ്യ​മ​ന്ത്രി നി​യ​മ​സ​ഭ​യി​ല്‍ വ്യ​ക്ത​മാ​ക്കി.

കെ.​എ​ന്‍. ഉ​ണ്ണി​ക്കൃ​ഷ്ണ​ന്‍ എം​എ​ല്‍​എ​യു​ടെ സ​ബ്മി​ഷ​ന് ന​ല്‍​കി​യ രേ​ഖാ​മൂ​ല​മു​ള്ള മ​റു​പ​ടി​യി​ല്‍ നാ​വി​ക​രെ എ​ത്ര​യും​വേ​ഗം വി​ട്ട​യ​യ്ക്കാ​ന്‍ എ​ല്ലാ നി​യ​മ​സ​ഹാ​യ​വും ക്ഷേ​മ​വും ഉ​റ​പ്പാ​ക്കി​യി​ട്ടു​ണ്ടെ​ന്നും ഇ​ന്ത്യ​ന്‍ ഹൈ​ക്ക​മ്മീ​ഷ​ണ​ര്‍ അ​റി​യി​ച്ചി​ട്ടു​ണ്ടെ​ന്നും മു​ഖ്യ​മ​ന്ത്രി വ്യ​ക്ത​മാ​ക്കി. നാ​വി​ക​രു​ടെ മോ​ച​ന​ത്തി​ന് ആ​വ​ശ്യ​മാ​യ നി​യ​മ​സ​ഹാ​യം ഉ​ള്‍​പ്പെ​ടെ ന​യ​ത​ന്ത്ര ഇ​ട​പെ​ട​ല്‍ ശ​ക്ത​മാ​ക്ക​ണ​മെ​ന്ന് കേ​ന്ദ്ര​ത്തോ​ട് രേ​ഖാ​മൂ​ലം ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്.

തു​ട​ര്‍ ന​ട​പ​ടി​ക​ള്‍​ക്കാ​യി വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യ​വും നൈ​ജീ​രി​യ​യി​ലെ ഇ​ന്ത്യ​ന്‍ ഹൈ​ക്ക​മ്മീ​ഷ​ണ​റു​മാ​യും നോ​ര്‍​ക്ക പ്രി​ന്‍​സി​പ്പ​ല്‍ സെ​ക്ര​ട്ട​റി നി​ര​ന്ത​രം ബ​ന്ധ​പ്പെ​ടു​ന്നു​ണ്ട്. വൈ​പ്പി​ന്‍ മു​ള​വു​കാ​ട് സ്വ​ദേ​ശി മി​ല്‍​ട്ട​ന്‍ ഡി​ക്കോ​ത്ത്, കൊ​ല്ലം സ്വ​ദേ​ശി വി​ജി​ത് വി. ​നാ​യ​ര്‍, വ​യ​നാ​ട് സ്വ​ദേ​ശി സ​നു ജോ​സ് എ​ന്നി​ങ്ങ​നെ മൂ​ന്നു മ​ല​യാ​ളി​ക​ള്‍ ഉ​ള്‍​പ്പെ​ടെ 16 ഇ​ന്ത്യ​ക്കാ​രും 10 വി​ദേ​ശി​ക​ളു​മു​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<