ഒരു രൂപവുമില്ലാതെ രൂപ; സർവകാല ഇടിവ്
Friday, October 7, 2022 11:21 AM IST
മുംബൈ: രൂപയുടെ മൂല്യത്തിൽ സർവകാല ഇടിവ്. ഡോളറിനെതിരെ രൂപയുടെ മൂല്യം 16 പൈസ ഇടിഞ്ഞ് 82.33 എന്ന എക്കാലത്തെയും താഴ്ന്ന നിലയിലെത്തി. കഴിഞ്ഞ ദിവസം ക്ലോസ് ചെയ്തതിൽനിന്ന് അഞ്ച് ശതമാനം ഇടിഞ്ഞ് 82.30 എന്ന നിലയിലാണ് രാവിലെ വ്യാപാരം നടന്നത്. പിന്നീട് എക്കാലത്തെയും താഴ്ന്ന നിലയായ 82.33 ൽ എത്തി.
ക്രൂഡ് ഓയിൽ വില വർധിച്ചതാണ് രൂപയുടെ തകർച്ചക്കുള്ള പ്രധാന കാരണങ്ങളിലൊന്ന്. വരും ദിവസങ്ങളിലും രൂപയുടെ മൂല്യം ഇടിയാൻ തന്നെയാണ് സാധ്യതയെന്നാണ് പ്രവചനം.
എണ്ണവില വർധനവിനൊപ്പം പലിശനിരക്ക് ഉയർത്തുന്ന നടപടികളുമായി ഫെഡറൽ റിസർവ് മുന്നോട്ട് പോകുന്നതും രൂപയെ ദുർബലപ്പെടുത്തുന്നു. രൂപയെ സംരക്ഷിക്കാൻ ഫോറെക്സ് റിസർവ് വിൽക്കുന്നത് റിസർവ് ബാങ്ക് തുടരുകയാണ്.