ഐ​സി​സി​യു​ടെ പ​ച്ച​ക്കൊ​ടി: അ​ണ്ട​ര്‍ 19 ലോ​ക​ക​പ്പി​ൽ ഇ​ന്ത്യ​യെ ഷ​ഫാ​ലി ന​യി​ക്കും
ഐ​സി​സി​യു​ടെ പ​ച്ച​ക്കൊ​ടി: അ​ണ്ട​ര്‍ 19 ലോ​ക​ക​പ്പി​ൽ ഇ​ന്ത്യ​യെ ഷ​ഫാ​ലി ന​യി​ക്കും
Tuesday, December 6, 2022 1:05 AM IST
ന്യൂ​ഡ​ൽ​ഹി: അ​ണ്ട​ര്‍ 19 വ​നി​താ ട്വ​ന്‍റി-20 ക്രി​ക്ക​റ്റ് ലോ​ക​ക​പ്പി​നു​ള്ള ഇ​ന്ത്യ​ന്‍ ടീ​മി​നെ ഷ​ഫാ​ലി വ​ര്‍​മ ന​യി​ക്കും. ഷ​ഫാ​ലി​യെ കൂ​ടാ​തെ ഇ​ന്ത്യ​ൻ താ​രം റി​ച്ചാ ഘോ​ഷും ടീ​മി​ലു​ണ്ട്. സീ​നി​യ​ർ ടീം ​താ​ര​ങ്ങ​ളാ​യ ഇ​രു​വ​രെ​യും ഐ​സി​സി​യു​ടെ അ​നു​മ​തി നേ​ടി​യ​തി​ന് ശേ​ഷ​മാ​ണ് ബി​സി​സി​ഐ ടീ​മി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യ​ത്.

ശ്വേ​താ ഷെ​ഹ്‌​റാ​വ​ത്താ​ണ് വൈ​സ് ക്യാ​പ്റ്റ​ന്‍. ജ​നു​വ​രി 14 മു​ത​ല്‍ 29 വ​രെ ദ​ക്ഷി​ണാ​ഫ്രി​ക്ക​യി​ലാ​ണ് പ്ര​ഥ​മ അ​ണ്ട​ര്‍ 19 വ​നി​താ ലോ​ക​ക​പ്പ് ന​ട​ക്കു​ക.

ഇ​ന്ത്യ അ​ണ്ട​ർ 19 ടീം: ​ഷ​ഫാ​ലി വ​ര്‍​മ, ശ്വേ​താ ഷെ​ഹ്‌​റാ​വ​ത്ത്, റി​ച്ചാ ഘോ​ഷ്, തൃ​ഷ.​ജി, സൗ​മ്യ തി​വാ​രി, സോ​ണി​യ മെ​ഹ്ദി​യ, ഹ​ര്‍​ളി ഗാ​ല, ഹൃ​ഷി​ദ ബ​സു, സോ​നം യാ​ദ​വ്, മ​ന്ന​ത്ത് ക​ശ്യ​പ്, അ​ര്‍​ച്ച​നാ ദേ​വി, പ​ര്‍​ഷ​വി ചോ​പ്ര, ടി​താ​സ് സ​ന്ധു, ഫ​ല​ക് ന​സ്, ഷ​ബ്‌​നം എം​ഡി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<