കൊലക്കേസ് പ്രതിയുടെ വധശിക്ഷ നടപ്പിലാക്കി താലിബാൻ ഭരണകൂടം
Thursday, December 8, 2022 12:57 AM IST
കാബൂൾ: അഫ്ഗാനിസ്ഥാനില്‍ കൊലക്കേസ് പ്രതിയുടെ വധശിക്ഷ താലിബാന് ഭരണകൂടം നടപ്പിലാക്കി. പടിഞ്ഞാറന്‍ അഫ്ഗാനിസ്ഥാനിലെ ഫാറ പ്രവശ്യയില്‍ വന്‍ ജനക്കൂട്ടത്തെ സാക്ഷിയാക്കിയാണ് ശിക്ഷ നടത്തിയത്.
രാജ്യത്ത് താലിബാന് ഭരണകൂടം അധികാരമേറ്റെടുത്തതിന് ശേഷം നടപ്പിലാക്കുന്ന ആദ്യത്തെ വധശിക്ഷയാണിത്.
2017ല്‍ ഒരാളെ കുത്തിക്കൊലപ്പടുത്തിയ ആള്‍ക്കാണ് താലിബാന് വധശിക്ഷ വിധിച്ചത്. മുതിര്‍ന്ന താലിബാന് നേതാക്കള്‍ ഉള്‍പ്പടെ നിരവധിയാളുകള്‍ വധശിക്ഷ നടപ്പിലാക്കുന്നത് കാണാനെത്തിയിരുന്നു.