അ​പ​കീ​ർ​ത്തി പ​രാ​മ​ർ​ശം: വി​വേ​ക് അ​ഗ്നി​ഹോ​ത്രി മാ​പ്പ് പ​റ​ഞ്ഞു
അ​പ​കീ​ർ​ത്തി പ​രാ​മ​ർ​ശം: വി​വേ​ക് അ​ഗ്നി​ഹോ​ത്രി മാ​പ്പ് പ​റ​ഞ്ഞു
Wednesday, December 7, 2022 7:26 AM IST
ന്യൂ​ഡ​ൽ​ഹി: ജ​ഡ്ജി​ക്കെ​തി​രെ അ​പ​കീ​ർ​ത്തി പ​രാ​മ​ർ​ശം ന​ട​ത്തി​യ കേ​സി​ൽ മാ​പ്പ് പ​റ​ഞ്ഞ് കാ​ഷ്മീ​ർ ഫ​യ​ൽ​സി​ന്‍റെ സം​വി​ധാ​യ​ക​ൻ വി​വേ​ക് അ​ഗ്നി​ഹോ​ത്രി. ഡ​ൽ​ഹി ഹൈ​ക്കോ​ട​തി​യി​ലാ​ണ് അ​ഗ്നി​ഹോ​ത്രി മാ​പ്പ് അ​റി​യി​ച്ച​ത്.

മ​നു​ഷ്യാ​വ​കാ​ശ പ്ര​വ​ർ​ത്ത​ക​ൻ ഗൗ​തം ന​വ്‌​ലാ​ഖ​യ്ക്ക് അ​നു​കൂ​ല​മാ​യി കോ​ട​തി​വി​ധി പ​റ​ഞ്ഞ ജ​ഡ്ജി​യെ​യാ​ണ് സം​വി​ധാ​യ​ക​ൻ നേ​ര​ത്തെ ട്വി​റ്ററി​ലൂ​ടെ വി​മ​ർ​ശി​ച്ച​ത്. സ്വാ​ധീ​ന​ത്തി​ന് വ​ഴ​ങ്ങി​യു​ള്ള വി​ധി എ​ന്നാ​യി​രു​ന്നു വി​മ​ർ​ശ​നം.


കോ​ട​തി സ്വ​മേ​ധ​യാ കേ​സ് എ​ടു​ക്കു​ക​യാ​യി​രു​ന്നു. കേ​സ് ഇ​നി പ​രി​ഗ​ണി​ക്കു​ന്ന അ​ടു​ത്ത മാ​ർ​ച്ച് 16-ന് ​വി​വേ​ക് അ​ഗ്നി​ഹോ​ത്രി ഡ​ൽ​ഹി ഹൈ​ക്കോ​ട​തി​യി​ൽ നേ​രി​ട്ട് ഹാ​ജ​രാ​ക​ണം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<