ര​ശ്മി​ക​യ്ക്കു പി​ന്നാ​ലെ ആ​ലി​യ ഭ​ട്ടി​ന്‍റെ​യും ഡീ​പ് ഫേ​ക്ക് വീ​ഡി​യോ; അ​ന്വേ​ഷ​ണം
ര​ശ്മി​ക​യ്ക്കു പി​ന്നാ​ലെ ആ​ലി​യ ഭ​ട്ടി​ന്‍റെ​യും ഡീ​പ് ഫേ​ക്ക് വീ​ഡി​യോ; അ​ന്വേ​ഷ​ണം
Tuesday, November 28, 2023 2:00 AM IST
മും​ബൈ: തെ​ന്നി​ന്ത്യ​ൻ സി​നി​മാ​താ​രം ര​ശ്മി​ക മ​ന്ദ​ണ്ണ​യു​ടേ​തെ​ന്ന പേ​രി​ൽ പു​റ​ത്തി​റ​ങ്ങി​യ ഡീ​പ് ഫേ​ക്ക് വീ​ഡി​യോ​യെ​ക്കു​റി​ച്ചു​ള്ള അ​ന്വേ​ഷ​ണം പു​രോ​ഗ​മി​ക്കു​ന്ന​തി​നി​ടെ ബോ​ളി​വു​ഡ് ന​ടി ആ​ലി​യ ഭ​ട്ടി​ന്‍റെ ഡീ​പ് ഫേ​ക്ക് വീ​ഡി​യോ​യും പു​റ​ത്ത്.

സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വൈ​റ​ലാ​യ വീ​ഡി​യോ​യെ​ക്കു​റി​ച്ച് പോ​ലീ​സ് അ​ന്വേ​ഷ​ണം തു​ട​ങ്ങി. നേ​ര​ത്തെ ര​ശ്മി​ക​യു​ടെ വീ​ഡി​യോ പു​റ​ത്തു​വ​ന്ന​തി​ന് പി​ന്നാ​ലെ കേ​ന്ദ്ര ഐ​ടി മ​ന്ത്രാ​ല​യം സം​ഭ​വ​ത്തി​ൽ ന​ട​പ​ടി​യെ​ടു​ക്കു​മെ​ന്ന് മു​ന്ന​റി​യി​പ്പ് ന​ൽ​കി​യി​രു​ന്നു.

ഡീ​പ് ഫേ​ക്കു​ക​ൾ നീ​ക്കം ചെ​യ്യാ​ൻ സോ​ഷ്യ​ൽ മീ​ഡി​യ പ്ലാ​റ്റ് ഫോ​മു​ക​ൾ മ​തി​യാ​യ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് കേ​ന്ദ്ര ഐ​ടി മ​ന്ത്രി അ​ശ്വ​നി വൈ​ഷ്ണ​വ് ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു.

പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര​മോ​ദി​യും ഡീ​പ് ഫേ​ക്കി​നെ​തി​രെ രം​ഗ​ത്തെ​ത്തിയിരുന്നു. ഡീ​പ് ഫേ​ക്കു​ക​ളു​ടെ ഭീ​ഷ​ണി​യെ​ക്കു​റി​ച്ച് മാ​ധ്യ​മ​ങ്ങ​ൾ ജ​ന​ങ്ങ​ളെ ബോ​ധ​വ​ത്ക​രി​ക്ക​ണ​മെ​ന്നും പ്ര​ധാ​ന​മ​ന്ത്രി ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു.

സോ​ഷ്യ​ൽ മീ​ഡി​യ ഇ​ൻ​ഫ്ളു​വ​ൻ​സ​റാ​യ യു​വ​തി​യു​ടെ വീ​ഡി​യോ​യാ​ണ് ഡീ​പ് ഫേ​ക്ക് ടെ​ക്നോ​ള​ജി ഉ​പ​യോ​ഗി​ച്ച് ര​ശ്മി​ക​യു​ടേ​താ​ക്കി മാ​റ്റി​യ​ത്. ഇ​തി​നു പി​ന്നാ​ലെ ന​ടി ക​ജോ​ളി​ന്‍റെ എ​ഐ ജ​ന​റേ​റ്റ​ഡ് വീ​ഡി​യോ​യും ഇ​ന്‍റ​ർ​നെ​റ്റി​ൽ പ്ര​ച​രി​ച്ചി​രു​ന്നു.

ടി​ക്ക്ടോ​ക്കി​ൽ ക്ലി​പ്പ് പ​ങ്കി​ട്ട റോ​സി ബ്രീ​ന​യു​ടെ വീ​ഡി​യോ​യി​ൽ കാ​ജോ​ളി​ന്‍റെ മു​ഖം മോ​ർ​ഫ് ചെ​യ്ത വീ​ഡി​യോ ആ​ണ് പു​റ​ത്തു​വ​ന്ന​ത്. ക​ജോ​ൾ വ​സ്ത്രം മാ​റു​ന്ന വീ​ഡി​യോ എ​ന്ന പേ​രി​ലാ​ണ് വീ​ഡി​യോ പ്ര​ച​രി​ച്ച​ത്.

അ​തേ​സ​മ​യം വാ​സ​ൻ ബാ​ല സം​വി​ധാ​നം ചെ​യ്യു​ന്ന ജി​ഗ്ര എ​ന്ന ആ​ക്ഷ​ൻ ചി​ത്ര​ത്തി​ന്‍റെ തി​ര​ക്കി​ലാ​ണ് ആ​ലി​യ ഭ​ട്ട്. ആ​ലി​യ​യും ക​ര​ൺ ജോ​ഹ​റും ചേ​ർ​ന്ന് നി​ർ​മ്മി​ക്കു​ന്ന ചി​ത്ര​ത്തി​ന്‍റെ ഷൂ​ട്ടിം​ഗ് പു​രോ​ഗ​മി​ക്കു​ക​യാ​ണ്.
Related News
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<