കോവളത്ത് ബൈക്ക് റേസിംഗിനിടെ വഴിയാത്രക്കാരിയെ ഇടിച്ച് തെറിപ്പിച്ചു; ദാരുണാന്ത്യം
സ്വന്തം ലേഖകൻ
Sunday, January 29, 2023 12:57 PM IST
തിരുവനന്തപുരം: കോവളത്ത് റേസിംഗ് ബൈക്ക് ഇടിച്ച് വഴിയാത്രക്കാരി മരിച്ചു. വാഴമുട്ടം സ്വദേശി സന്ധ്യ (55) ആണ് മരിച്ചത്. മൃതദേഹം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി.
ബൈക്ക് ഓടിച്ചിരുന്ന പൊട്ടക്കുഴി സ്വദേശി അരവിന്ദനും ഗുരുതരമായി പരിക്കേറ്റു. ഞായറാഴ്ച രാവിലെ എട്ടിനായിരുന്നു അപകടം. ബൈക്ക് റേസിംഗിനായി നിരവധി യുവാക്കൾ സ്ഥലത്ത് എത്തിയിരുന്നതായി നാട്ടുകാർ പറഞ്ഞു.