വിജയ് ചൗക്കിലെ പ്രതിഷേധമാർച്ച് പോലീസ് തടഞ്ഞു; എംപിമാരെ അറസ്റ്റ് ചെയ്ത് നീക്കി
Friday, March 24, 2023 5:12 PM IST
ന്യൂഡൽഹി: നിരോധനാജ്ഞ ലംഘിച്ച് ഡല്‍ഹി വിജയ് ചൗക്കിലേക്ക് പ്രതിപക്ഷ എംപിമാര്‍ നടത്തിയ മാര്‍ച്ചിനിടെ സംഘര്‍ഷം. പിരിഞ്ഞ് പോകാന്‍ പോലീസ് ആവശ്യപ്പെട്ടെങ്കിലും എംപിമാര്‍ തയാറാകാതെ വന്നതോടെ പോലീസും എംപിമാരും തമ്മില്‍ ഉന്തും തള്ളുമുണ്ടായി.
കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ ഒഴികെയുള്ള എംപിമാരെ കസ്റ്റഡിയിലെടുത്ത് പോലീസ് വാഹനത്തിലേക്ക് നീക്കി.
പാര്‍ലമെന്റില്‍നിന്ന് വിജയ് ചൗക്കിലേക്കായിരുന്നു പ്രതിഷേധ മാര്‍ച്ച്. എന്നാല്‍ പാര്‍ലമെന്റിന്റെ 100 മീറ്റര്‍ അപ്പുറത്തുവച്ച് പോലീസ് മാര്‍ച്ച് തടയുകയായിരുന്നു.
രാഹുല്‍ ഗാന്ധിക്കെതിരായ നീക്കവും അദാനി വിഷയവും ഉന്നയിച്ചുകൊണ്ടായിരുന്നു പ്രതിഷേധം. ജനാധിപത്യം അപകടത്തില്‍ എന്ന വലിയ ബാനര്‍ ഉയര്‍ത്തിയായിരുന്നു പ്രതിഷേധം.
കോണ്‍ഗ്രസ് നേതൃത്വം നല്കുന്ന മാര്‍ച്ചില്‍ ആംആദ്മിയും ഇടത് പാര്‍ട്ടികളുമടക്കം പങ്കെടുത്തിരുന്നു.