വയനാട് കോണ്‍ഗ്രസില്‍ കൈയാങ്കളി; ഡിസിസി പ്രസിഡന്റിന് മര്‍ദനമേറ്റു
Saturday, July 12, 2025 1:19 PM IST
വയനാട്: വയനാട് ഡിസിസി പ്രസിഡന്റ് എന്‍.ഡി.അപ്പച്ചന് മര്‍ദ്ദനമേറ്റു. മുള്ളൻകൊല്ലിയിൽ കോൺഗ്രസ് മണ്ഡലം കമ്മറ്റി വികസന സെമിനാറിൽവെച്ചാണ് ഒരു വിഭാഗം പ്രവർത്തകർ പ്രസിഡന്റിനെ കൈയേറ്റം ചെയ്തത്. ഇതിനിടെ ഡിസിസി പ്രസിഡന്റ് നിലത്ത് വീണു.
തദ്ദേശ തെരഞ്ഞെടുപ്പ് മുന്നൊരുക്കത്തിന്റെ ഭാഗമായ യോഗത്തിനിടെയാണ് സംഭവം. മുള്ളൻകൊല്ലിയിലെ മണ്ഡലം പ്രസിഡന്റിനെ ചൊല്ലിയുള്ള തർക്കമാണ് കൈയാങ്കളിയിൽ കലാശിച്ചതെന്നാണ് വിവരം.
എൻ.ഡി. അപ്പച്ചനുമായി അടുത്ത ബന്ധം പുലർത്തുന്ന വ്യക്തിയാണ് നിലവിലെ മണ്ഡലം പ്രസിഡന്റ്. ഇതിൽ ഐ.സി. ബാലകൃഷ്ണൻ ഗ്രൂപ്പിനും കെ.എൽ. പൗലോസ് ഗ്രൂപ്പിനും എതിർപ്പുകളുണ്ടായിരുന്നു. ഇവരുടെ ഗ്രൂപ്പിൽപ്പെട്ടവരാണ് മർദിച്ചതെന്നാണ് ആരോപണം.