വ്ലാദിമിർ പുടിൻ ഡിസംബറിൽ ഇന്ത്യ സന്ദർശിക്കുമെന്ന് ക്രെംലിൻ
Friday, October 3, 2025 2:39 AM IST
മോസ്കോ: ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുള്ള വാർഷിക ഉച്ചകോടിക്കായി റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിൻ ഡിസംബറിൽ ഇന്ത്യ സന്ദർശിക്കും. ക്രെംലിൻ വക്താവ് ദിമിത്രി പെസ്കോവ് ഇക്കാര്യം അറിയിച്ചത്.
പ്രസിഡന്റിന്റെ ഇന്ത്യാ സന്ദർശനത്തിനുള്ള സമയപരിധി ഞങ്ങൾ നിശ്ചയിച്ചിട്ടുണ്ടെന്ന് ദിമിത്രി പറഞ്ഞു. പുതുവത്സരം ആരംഭിക്കുന്നതിന് മുമ്പ് അത് നടക്കുമെന്നും ദിമിത്രി ഒരു അഭിമുഖത്തിൽ പറഞ്ഞു.
സന്ദർശനത്തിനുള്ള ഒരുക്കങ്ങൾ പുരോഗമിക്കുകയാണെന്നും ദിമിത്രി പെസ്കോവ് കൂട്ടിച്ചേർത്തു.
2021ലാണ് ഇതിനു മുന്പ് പുടിൻ ഇന്ത്യ സന്ദർശിച്ചത്. 2024 ജൂലൈയിൽ വാർഷിക ഉച്ചകോടിക്കായി നരേന്ദ്ര മോദി റഷ്യ സന്ദർശിച്ചിരുന്നു.