കാ​ബൂ​ൾ ചാ​വേ​ർ ആ​ക്ര​മ​ണം; 53 പേ​ർ കൊ​ല്ല​പ്പെ​ട്ട​താ​യി യു​എ​ൻ
കാ​ബൂ​ൾ ചാ​വേ​ർ ആ​ക്ര​മ​ണം; 53 പേ​ർ കൊ​ല്ല​പ്പെ​ട്ട​താ​യി യു​എ​ൻ
Monday, October 3, 2022 7:50 PM IST
കാ​ബൂ​ൾ: അ​ഫ്ഗാ​നി​സ്ഥാ​ന്‍റെ ത​ല​സ്ഥാ​ന​മാ​യ കാ​ബൂ​ളി​ലു​ണ്ടാ​യ ചാ​വേ​ർ ആ​ക്ര​മ​ണ​ത്തി​ൽ 46 പെ​ണ്‍​കു​ട്ടി​ക​ൾ ഉ​ൾ​പ്പെ​ടെ 53 പേ​ർ കൊ​ല്ല​പ്പെ​ട്ട​താ​യി യു​എ​ൻ. ഷി​യാ മേ​ഖ​ല​യി​ലെ വി​ദ്യാ​ഭ്യാ​സ​കേ​ന്ദ്ര​ത്തി​ലാ​യി​രു​ന്നു ആ​ക്ര​മ​ണം.

യൂ​ണി​വേ​ഴ്സി​റ്റി എ​ൻ​ട്ര​ൻ​സ് പ​രീ​ക്ഷ​യ്ക്കു പ​രി​ശീ​ല​നം ന​ട​ത്തു​ക​യാ​യി​രു​ന്ന പെ​ണ്‍​കു​ട്ടി​ക​ള​ട​ക്ക​മു​ള്ള വി​ദ്യാ​ർ​ഥി​ക​ളും കൊ​ല്ല​പ്പെ​ട്ട​വ​രി​ൽ ഉ​ൾ​പ്പെ​ടു​ന്നു.


കാ​ജ് ഹ​യ​ർ എ​ഡ്യൂ​ക്കേ​ഷ​ൻ സെ​ന്‍റ​ർ എ​ന്നാ​ണു വി​ദ്യാ​ഭ്യാ​സ കേ​ന്ദ്രം അ​റി​യ​പ്പെ​ടു​ന്ന​ത്. ഷി​യാ വി​ഭാ​ഗം തി​ങ്ങി​പ്പാ​ർ​ക്കു​ന്ന ദാ​ഷ്ടി ബാ​ർ​ചി മേ​ഖ​ല​യി​ലാ​ണ് ആ​ക്ര​മ​ണ​മു​ണ്ടാ​യ​ത്. താ​ലി​ബാ​ൻ അ​ധി​കാ​ര​മേ​റ്റ​ശേ​ഷം ഇ​സ്ലാ​മി​ക് സ്റ്റേ​റ്റ് ഭീ​ക​ര​ർ നി​ര​ന്ത​രം ആ​ക്ര​മ​ണം ന​ട​ത്തി​വ​രു​ന്നു​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<