ദേശീയ ഗെയിംസ് ഫുട്ബോളില്‍ കേരളം ഫൈനലില്‍
Monday, October 10, 2022 12:40 AM IST
അഹമ്മദാബാദ്: 2022 ദേശീയ ഗെയിംസില്‍ പുരുഷന്മാരുടെ ഫുട്ബോളില്‍ കേരളം ഫൈനലിലെത്തി. സെമിഫൈനലില്‍ കര്‍ണാടകയെ കീഴടക്കിയാണ് കേരളം ഫൈനലും മെഡലും ഉറപ്പിച്ചത്. എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്കാണ് കേരളത്തിന്റെ ജയം.
തിങ്കളാഴ്ച്ച നടക്കുന്ന ഫൈനലില്‍ ബംഗാളാണ് കേരളത്തിന്റെ എതിരാളികള്‍. സര്‍വീസസിനെ ഒരു ഗോളിന് മറികടന്നാണ് ബംഗാള്‍ കലാശപ്പോരിന് യോഗ്യത നേടിയത്.