സൊമാലിയയിൽ ചാവേർ സ്ഫോടനം: അഞ്ച് പേർ മരിച്ചു
Sunday, November 6, 2022 12:38 PM IST
മോഗാദിഷു: സൊമാലിയയിലെ സൈനിക പരിശീലന കേന്ദ്രത്തിലുണ്ടായ ചാവേർ സ്ഫോടനത്തിൽ അഞ്ച് പേർ കൊല്ലപ്പെട്ടു. 11 പേർക്ക് പരിക്കേറ്റു.
ശനിയാഴ്ച വൈകിട്ടാണ് രാജ്യതലസ്ഥാനമായ മൊഗാദിഷുവിലെ സെറോ നാക്നാക് സൈനിക കേന്ദ്രത്തിന്റെ കവാടത്തിന്റെ സമീപം സ്ഫോടനം നടന്നത്. കേന്ദ്രത്തിന്റെ ഗേറ്റ് കടക്കാൻ ശ്രമിച്ച അക്രമിയെ സൈനികർ തടയുന്ന വേളയിലാണ് സ്ഫോടനം നടന്നത്.
സംഭവത്തിന്റെ ഉത്തരവാദിത്വം ഐഎസ് പിന്തുണയുള്ള അൽ ഷബാബ് സംഘം ഏറ്റെടുത്തു. സൊമാലിയയിലെ തെരഞ്ഞെടുക്കപ്പെട്ട സർക്കാരിനെ അട്ടിമറിച്ച് മതരാഷ്ട്രം സ്ഥാപിക്കാൻ ശ്രമിക്കുന്ന അൽ ഷബാബ് സംഘം കഴിഞ്ഞ ആഴ്ച മൊഗാദിഷുവിൽ നടത്തിയ സ്ഫോടനങ്ങളിൽ 116 പേർ കൊല്ലപ്പെട്ടിരുന്നു.