രാഷ്ട്രീയ സമ്മർദത്തെ തുടർന്ന് കോവാക്സിന് അംഗീകാരം നൽകിയെന്ന റിപ്പോർട്ട് തള്ളി കേന്ദ്രം
Thursday, November 17, 2022 11:37 PM IST
ന്യൂഡൽഹി: കോവാക്സിന് അടിയന്തര അനുമതി നൽകിയത് രാഷ്ട്രീയ സമ്മർദത്തെ തുടർന്നാണെന്ന മാധ്യമവാർത്തകൾ തെറ്റിദ്ധരിപ്പിക്കുന്നതും അസംബന്ധവുമാണെന്ന് കേന്ദ്രസർക്കാർ.
ശാസ്ത്രീയ സമീപനത്തിന്റെയും നിശ്ചിത മാനദണ്ഡത്തിന്റയും അടിസ്ഥാനത്തിലാണ് കോവിഡ് വാക്സിന് അനുമതി നൽകിയതെന്നും ആരോഗ്യ മന്ത്രാലയം വിശദീകരിച്ചു.
ഭാരത് ബയോടെക് ഉൽപാദിപ്പിച്ച കോവാക്സിനെ ചില നടപടിക്രമങ്ങളിൽനിന്ന് ഒഴിവാക്കിയതായും രാഷ്ട്രീയ സമ്മർദത്തെ തുടർന്ന് ക്ലിനിക്കൽ ട്രയലിന്റെ വേഗം കൂട്ടിയെന്നുമായിരുന്നു റിപ്പോർട്ടുകൾ.