"ഉത്തര കൊറിയയെ ലോകത്തെ ഏറ്റവും കരുത്തുറ്റ അണ്വായുധ ശക്തിയാക്കും'
Sunday, November 27, 2022 10:57 AM IST
സോൾ: ഉത്തര കൊറിയയെ ലോകത്തെ ഏറ്റവും കരുത്തുള്ള അണ്വായുധ ശക്തിയാക്കി മാറ്റുകയാണ് തന്റെ ലക്ഷ്യമെന്ന് പ്രഖ്യാപിച്ച് കിം ജോംഗ് ഉൻ. നവംബർ 18-ന് വിജയകരമായി വിക്ഷേപിച്ച ഹ്വാസോംഗ് ഭൂഖണ്ഡാന്തര മിസൈലിന്റെ അണിയറപ്രവർത്തകർക്ക് ആദരമർപ്പിച്ച ചടങ്ങിലാണ് കിം ഈ പ്രസ്താവന നടത്തിയത്.
രാജ്യത്തിന്റെ ഐക്യവും അഖണ്ഡതയും ഉയർത്തിപ്പിടിക്കാനാണ് അണ്വായുധങ്ങൾ വികസിപ്പിക്കുന്നതെന്ന് പറഞ്ഞ കിം, ലോകത്തെ ഏറ്റവും ശക്തിയുള്ള സൈനികവ്യൂഹമായി കൊറിയൻ സേനയെ മാറ്റാൻ സാധിക്കുമെന്ന് അവകാശപ്പെട്ടു.
ഹ്വാസോഗ് ദൗത്യത്തിൽ പങ്കാളികളായ ഉദ്യാഗസ്ഥർക്ക് സ്ഥാനക്കയറ്റം പ്രഖ്യാപിച്ച ചടങ്ങിൽ മകളോടൊപ്പമാണ് കിം പങ്കെടുത്തത്.