പാലക്കാട്ട് ആന ഇടഞ്ഞു
Thursday, December 1, 2022 3:53 PM IST
പാലക്കാട്: ശ്രീകൃഷ്ണപുരം പുളിങ്കാവിൽ അയ്യപ്പൻവിളക്കിനിടെ ആനയിടഞ്ഞത് പരിഭ്രാന്തി സൃഷ്ടിച്ചു. കുളക്കാടൻ മഹാദേവൻ എന്ന ആനയാണ് ഇടഞ്ഞത്.
ഇടഞ്ഞ ആന അമ്പലത്തിലെ മേൽശാന്തിയുടെ കാർ കുത്തിമറിച്ചു. കാറിന് കാര്യമായ കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. ഒന്നര മണിക്കൂർ നീണ്ട പരിശ്രമത്തിനൊടുവിലാണ് ആനയെ തളയ്ക്കാൻ സാധിച്ചത്.