ഡ്വെയിന്‍ ബ്രാവോ ഐപിഎല്ലില്‍നിന്ന് വിരമിച്ചു
Friday, December 2, 2022 4:46 PM IST
ന്യൂഡല്‍ഹി: വെസ്റ്റ് ഇന്‍ഡീസ് മുന്‍ ഓള് റൗണ്ടര്‍ ഡ്വെയിന്‍ ബ്രാവോ ഐപിഎല്ലില്‍നിന്ന് വിരമിച്ചു. ദീര്‍ഘകാലം ചെന്നൈ സൂപ്പര്‍ കിംഗ്സിന്റെ ഭാഗമായിരുന്ന താരം വിരമിച്ചാലും ടീമിനൊപ്പം തുടരും. പുതിയ സീസണില്‍ ബ്രാവോയെ ബൗളിംഗ് കോച്ചായി ചെന്നൈ നിയോഗിച്ചു.
ഐപിഎല്ലില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റ് നേടുന്ന താരമാകുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ലെന്ന് ബ്രാവോ പ്രതികരിച്ചു. എന്നാല്‍ ഐപിഎല്‍ ചരിത്രത്തിന്റെ ഭാഗമായതില്‍ സന്തോഷമുണ്ടെന്നും താരം പറഞ്ഞു.
161 മത്സരങ്ങളില്‍ നിന്നും 183 വിക്കറ്റുകള്‍ കൊയ്ത ബ്രാവോ ഐപിഎല്ലിലെ വിക്കറ്റ് വേട്ടക്കാരില്‍ ഒന്നാമനാണ്. 2013, 2015 വര്‍ഷങ്ങളില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റ് നേടിയ താരത്തിനുള്ള പര്‍പ്പിള്‍ ക്യാപ്പും സ്വന്തമാക്കി. രണ്ട് തവണ പര്‍പ്പിള്‍ ക്യാപ്പ് സ്വന്തമാക്കിയ ഏക താരവും ബ്രാവോയാണ്. ഐപിഎല്ലില്‍ 1,556 റണ്‍സും വിന്‍ഡീസ് മുന്‍താരം സ്വന്തം പേരില്‍ കുറിച്ചിട്ടുണ്ട്.
ആദ്യത്തെ മൂന്നു സീസണുകളില്‍ മുംബൈ ഇന്‍ഡ്യന്‍സിനു വേണ്ടി കളത്തിലിറങ്ങിയ ബ്രാവോ 2011 സീസണിലാണ് ചെന്നൈ സൂപ്പര്‍ കിംഗ്സില്‍ എത്തിയത്. ഒത്തുകളി ആരോപണത്തിന്റെ പേരില്‍ 2016, 2017 വര്‍ഷങ്ങളില്‍ ചെന്നൈ സസ്പെന്ഷന് നേരിട്ടപ്പോള്‍ ഗുജറാത്ത് ലയണ്‍സിന്റെ ഭാഗമായിരുന്നു ബ്രാവോ. പിന്നീട് 2018-ലെ സീസണിന് മുന്നോടിയായുള്ള താരലേലത്തില്‍ ചെന്നൈ താരത്തെ വീണ്ടും സ്വന്തമാക്കി. 2011, 2018, 2021 വര്‍ഷങ്ങളില്‍ ചെന്നൈ കിരീടം നേടുമ്പോള്‍ ബ്രാവോ ടീമിലുണ്ടായിരുന്നു.