രണ്ടാം ഏകദിനം: ഇന്ത്യക്ക് ബൗളിംഗ്
Wednesday, December 7, 2022 11:41 AM IST
മിർപൂർ: ബംഗ്ലാദേശ് - ഇന്ത്യ പരന്പരയിലെ രണ്ടാം ഏകദിനത്തിൽ ഇന്ത്യക്ക് ബൗളിംഗ്. ടോസ് നേടിയ ബംഗ്ലാ നായകൻ ലിറ്റൺ ദാസ് ബാറ്റിംഗ് തെരഞ്ഞെടുക്കുകയായിരുന്നു.
ഹസൻ മഹ്മൂദിന് പകരം നസും അഹ്മദ് ബംഗ്ലാ നിരയിൽ ഇടംനേടിയപ്പോൾ ഷഹ്ബാസ് അഹ്മദ്, കുൽദീപ് സെൻ എന്നിവർക്ക് പകരം അക്സർ പട്ടേൽ, ഉമ്രാൻ മാലിക് എന്നിവർ നീലപ്പടയ്ക്കായി കളത്തിലിറങ്ങും.
ആദ്യ ഏകദിനത്തിൽ പരാജയപ്പെട്ട ഇന്ത്യക്ക് മൂന്ന് മത്സര പരമ്പര നഷ്ടമാവാതിരിക്കാൻ ജയം അനിവാര്യമാണ്.