ഇന്ദ്രൻസിനെ പരാമർശിച്ച് ബോഡി ഷെയ്മിംഗ്; മന്ത്രി വാസവനെതിരേ സതീശൻ
Monday, December 12, 2022 4:26 PM IST
തിരുവനന്തപുരം: നടൻ ഇന്ദ്രൻസിനെ പരാമർശിച്ച് സാംസ്കാരിക വകുപ്പ് മന്ത്രി വി.എൻ.വാസവൻ നടത്തിയ ബോഡി ഷെയ്മിംഗ് പ്രസ്താവനയ്ക്കെതിരേ പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ രംഗത്ത്. മന്ത്രി നിയമസഭയിൽ നടത്തിയ പ്രസ്താവന അനുചിതമാണെന്നും പിൻവലിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
രാജ്യത്തെ കോൺഗ്രസ് പാർട്ടിയുടെ വളർച്ചെ സൂചിപ്പിക്കുന്പോഴാണ് മന്ത്രിക്ക് നാക്കുപിഴച്ചത്. ഹിന്ദി സിനിമയിലെ അമിതാഭ് ബച്ചന്റെ പൊക്കമുണ്ടായിരുന്ന കോൺഗ്രസ് വളർന്ന് മലയാള സിനിമയിലെ ഇന്ദ്രൻസിന്റെ അത്രയും ആയെന്നായിരുന്നു മന്ത്രിയുടെ പരാമർശം.
പരാമര്‍ശം ബോഡി ഷെയ്മിംഗ് ആണെന്ന് പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തിയതോടെ പരിശോധിക്കാമെന്ന് സ്പീക്കർ വ്യക്തമാക്കി.