തെ​ര​ഞ്ഞെ​ടു​ക്കാ​ൻ ചേ​ത​ൻ ശ​ർ​മ​യെ ത​ന്നെ തെ​ര​ഞ്ഞെ​ടു​ത്തു
തെ​ര​ഞ്ഞെ​ടു​ക്കാ​ൻ ചേ​ത​ൻ ശ​ർ​മ​യെ ത​ന്നെ തെ​ര​ഞ്ഞെ​ടു​ത്തു
Saturday, January 7, 2023 5:28 PM IST
മും​ബൈ: ഇ​ന്ത്യ​ന്‍ ക്രി​ക്ക​റ്റ് ടീ​മി​ന്‍റെ സെ​ല​ക്ഷ​ന്‍ ക​മ്മി​റ്റി ചെ​യ​ര്‍​മാ​നാ​യി ചേ​ത​ര്‍ ശ​ര്‍​മ​യെ നി​ല​നി​ർ​ത്തി ബി​സി​സി​ഐ. എ​ന്നാ​ൽ സെ​ല​ക്ഷ​ൻ ക​മ്മി​റ്റി​യി​ലെ മ​റ്റ് അം​ഗ​ങ്ങ​ളെ പു​തു​താ​യി തെ​ര​ഞ്ഞെ​ടു​ത്തു. സൗ​ത്ത് സോ​ണി​ൽ നി​ന്ന് ശ്രീ​ധ​ര​ൻ ശ​ര​ത്, സെ​ൻ​ട്ര​ൽ സോ​ണി​ൽ നി​ന്ന് ശി​വ​സു​ന്ദ​ർ ദാ​സ്, ഈ​സ്റ്റി​ൽ നി​ന്ന് സു​ബ്ര​തോ ബാ​ന​ർ​ജി, വെ​സ്റ്റ് സോ​ണി​ൽ നി​ന്ന് സ​ലി​ൽ അ​ങ്കോ​ള എ​ന്നി​വ​രാ​ണ് പാ​ന​ലി​ലെ മ​റ്റ് സെ​ല​ക്ട​ർ​മാ​ർ.

ടി20 ​ലോ​ക​ക​പ്പി​ല്‍ ഇ​ന്ത്യ​ന്‍ ടീം ​സെ​മി​യി​ല്‍ പു​റ​ത്താ​യ​തോ​ടെ ചേ​ത​ന്‍ ശ​ര്‍​മ​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള സെ​ല​ക്ഷ​ന്‍ ക​മ്മി​റ്റി​യെ ബി​സി​സി​ഐ പി​രി​ച്ചു​വി​ട്ടി​രു​ന്നു. ബം​ഗ്ലാ​ദേ​ശി​നെ​തി​രാ​യ ടെ​സ്റ്റ്, ഏ​ക​ദി​ന പ​ര​മ്പ​ര​ക​ള്‍​ക്കു​ള്ള ടീ​മി​നെ​യാ​ണ് ചേ​ത​ന്‍ ശ​ര്‍​മ​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള ക​മ്മി​റ്റി അ​വ​സാ​നം തെ​ര​ഞ്ഞെ​ടു​ത്ത​ത്. എ​ന്നാ​ല്‍ ശ്രീ​ല​ങ്ക​ക്കെ​തി​രാ​യ പ​ര​മ്പ​ര​ക്ക് മു​മ്പ് പു​തി​യ സെ​ല​ക്ഷ​ന്‍ ക​മ്മി​റ്റി​യെ ക​ണ്ടെ​ത്തെ​നാ​വാ​ഞ്ഞ​തോ​ടെ ഈ ​പ​ര​മ്പ​ര​ക്കു​ള്ള ടീ​മി​നെ​യും ചേ​ത​ന്‍ ശ​ര്‍​മ​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള ക​മ്മി​റ്റി​യാ​ണ് ടീ​മി​നെ തെ​ര​ഞ്ഞെ​ടു​ത്ത​ത്.


ഇ​തി​നു​ശേ​ഷം പു​തി​യ സെ​ല​ക്ട​ര്‍​മാ​ര്‍​ക്കാ​യി ബി​സി​സി​ഐ അ​പേ​ക്ഷ ക്ഷ​ണി​ക്കു​ക​യും അ​ശോ​ക് മ​ല്‍​ഹോ​ത്ര, ജ​തി​ന്‍ പ​ര​ഞ്ജ്പെ, സു​ല​ക്ഷ​ണ നാ​യി​ക്ക് എ​ന്നി​വ​ര​ട​ങ്ങി​യ ഉ​പ​ദേ​ശ​ക സ​മി​തി മു​ന്‍ താ​ര​ങ്ങ​ളു​ടെ അ​ഭി​മു​ഖ​ങ്ങ​ള്‍ ന​ട​ത്തു​ക​യും ചെ​യ്തു. എ​ന്നാ​ല്‍ പ്ര​മു​ഖ താ​ര​ങ്ങ​ളാ​രും അ​ഭി​മു​ഖ​ത്തി​ന് എ​ത്തി​യി​രു​ന്നി​ല്ലെ​ന്നാ​ണ് റി​പ്പോ​ര്‍​ട്ടു​ക​ൾ.

സെ​ല​ക്ഷ​ന്‍ ക​മ്മി​റ്റി ചെ​യ​ര്‍​മാ​നാ​യി നി​യ​മി​ക്ക​പ്പെ​ടു​ന്ന വ്യ​ക്തി​ക്ക് 1.25 കോ​ടി രൂ​പ​യാ​ണ് വാ​ര്‍​ഷി​ക പ്ര​തി​ഫ​ല​മാ​യി ല​ഭി​ക്കു​ക. ക​മ്മി​റ്റി​യി​ലെ മ​റ്റ് അം​ഗ​ങ്ങ​ള്‍​ക്ക് 1 കോ​ടി രൂ​പ​യും വാ​ര്‍​ഷി​ക പ്ര​തി​ഫ​ല​മാ​യി ല​ഭി​ക്കും.
Related News
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<