വി​ദേ​ശ​ചി​ത്ര​ത്തി​നു​ള്ള അ​വാ​ർ​ഡ് ആ​ർ​ആ​ർ​ആ​റി​ന് ന​ഷ്ട​മാ​യി; പു​ര​സ്കാ​രം അ​ര്‍​ജ​ന്‍റീ​ന 1985ന്
വി​ദേ​ശ​ചി​ത്ര​ത്തി​നു​ള്ള അ​വാ​ർ​ഡ് ആ​ർ​ആ​ർ​ആ​റി​ന് ന​ഷ്ട​മാ​യി; പു​ര​സ്കാ​രം അ​ര്‍​ജ​ന്‍റീ​ന 1985ന്
Wednesday, January 11, 2023 11:40 AM IST
ലോസ് ആഞ്ചലസ്: ഗോ​ള്‍​ഡ​ന്‍ ഗ്ലോ​ബി​ല്‍ മി​ക​ച്ച ഇം​ഗ്ലീ​ഷ് ഇ​ത​ര ഭാഷ ച​ല​ച്ചി​ത്രത്തിനുള്ള പു​ര​സ്കാ​രം ആ​ർ​ആ​ർ​ആ​റി​ന് ന​ഷ്ട​മാ​യി. അ​വ​സാ​ന അ​ഞ്ച് ചി​ത്ര​ങ്ങ​ളി​ല്‍ ഉ​ള്‍​പ്പെ​ട്ടി​രു​ന്നെ​ങ്കി​ലും അ​ര്‍​ജ​ന്‍റീ​ന 1985 ആ​ണ് മി​ക​ച്ച ഇം​ഗ്ലീ​ഷ് ഇ​ത​ര ചി​ത്ര​ത്തി​നു​ള്ള അ​വാ​ര്‍​ഡ് നേ​ടി​യ​ത്.

ജ​ര്‍​മ്മ​ന്‍ പ​ട​മാ​യ 'ഓ​ള്‍ ക്വ​യി​റ്റ് ഇ​ന്‍ വെ​സ്റ്റേ​ണ്‍ ഫ്ര​ണ്ട്', അ​ര്‍​ജ​ന്‍റീ​ന​യി​ല്‍ നി​ന്നു​ള്ള 'അ​ര്‍​ജ​ന്‍റീ​ന 1985', ബെ​ല്‍​ജി​യം ചി​ത്ര​മാ​യ ക്ലോ​സ്, ദ​ക്ഷി​ണ കൊ​റി​യ​ന്‍ ചി​ത്ര​മാ​യ ഡി​സി​ഷ​ന്‍ ടു ​ലീ​വ് എ​ന്നി​വ​യാ​ണ് ആ​ർ​ആ​ർ​ആ​റി​നൊ​പ്പം മ​ത്സ​ര​ത്തി​നു​ണ്ടാ​യി​രു​ന്ന ചി​ത്ര​ങ്ങ​ള്‍.


1985 ല്‍ ​അ​ര്‍​ജ​ന്‍റീ​ന​യി​ലെ പ​ട്ടാ​ള ഭ​ര​ണ​കൂ​ട നേ​തൃ​ത്വ​ത്തെ പ്രോ​സി​ക്യൂ​ട്ട് ചെ​യ്യു​ന്ന യു​വ അ​ഭി​ഭാ​ഷ​ക​ന്‍റെ ക​ഥ​യാ​ണ് ചി​ത്രം പ​റ​യു​ന്ന​ത്. സാ​ന്‍റി​യാ​ഗോ മി​റ്റ​ർ ആ​ണ് ചി​ത്രം സം​വി​ധാ​നം ചെ​യ്തി​രി​ക്കു​ന്ന​ത്.

ആ​ര്‍.​ആ​ര്‍.​ആ​റി​ന് മി​ക​ച്ച ഒ​റി​ജി​ന​ല്‍ സോം​ഗ് വി​ഭാ​ഗ​ത്തി​ല്‍ ഗോ​ള്‍​ഡ​ന്‍ ഗ്ലോ​ബ് പു​ര​സ്‌​കാ​രം ല​ഭി​ച്ചി​രു​ന്നു. ചി​ത്ര​ത്തി​ലെ ‘നാ​ട്ടു നാ​ട്ടു’ എ​ന്ന ഗാ​ന​ത്തി​നാ​ണ് പു​ര​സ്‌​കാ​രം ല​ഭി​ച്ച​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<