പ്ര​വാ​ച​ക​വി​രു​ദ്ധ പ​രാ​മ​ർ​ശം ന​ട​ത്തി​യ ബി​ജെ​പി നേ​താ​വി​ന് തോ​ക്ക് ലൈ​സ​ൻ​സ്
പ്ര​വാ​ച​ക​വി​രു​ദ്ധ പ​രാ​മ​ർ​ശം ന​ട​ത്തി​യ ബി​ജെ​പി നേ​താ​വി​ന് തോ​ക്ക് ലൈ​സ​ൻ​സ്
Thursday, January 12, 2023 6:42 PM IST
ന്യൂ​ഡ​ൽ​ഹി: മു​ഹ​മ്മ​ദ് ന​ബി​ക്കെ​തി​രെ അ​പ​കീ​ർ​ത്തീ​ക​ര​മാ​യ പ​രാ​മ​ർ​ശം ന​ട​ത്തി വി​വാ​ദ​ത്തി​ലാ​യ മു​ൻ ബി​ജെ​പി വ​ക്താ​വ് നു​പു​ർ ശ​ർ​മ തോ​ക്ക് ലൈ​സ​ൻ​സ് നേ​ടി. സ്വ​യ​ര​ക്ഷ​യ്ക്കാ​യി 24 മ​ണി​ക്കൂ​റും ആ​യു​ധം കൈ​വ​ശം സൂ​ക്ഷി​ക്കാ​നു​ള്ള അ​നു​മ​തി ശ​ർ​മ​യ്ക്ക് ല​ഭി​ച്ചു.

പ​രാ​മ​ർ​ശം ന​ട​ത്തി​യ​തി​ന് ശേ​ഷം ത​നി​ക്ക് നേ​രെ വ​ധ​ഭീ​ഷ​ണി​ക​ൾ ഉ​യ​ർ​ന്ന​ത് ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് ശ​ർ​മ ‌ആ​യു​ധ ലൈ​സ​ൻ​സി​ന് അ​പേ​ക്ഷി​ച്ച​ത്. ഇ​തേ​ത്തു​ട​ർ​ന്ന് ഡ​ൽ​ഹി പോ​ലീ​സ് ശ​ർ​മ​യു​ടെ അ​പേ​ക്ഷ പ​രി​ഗ​ണി​ച്ച ശേ​ഷം ആ​യു​ധ ലൈ​സ​ൻ​സി​ന് അ​നു​മ​തി ന​ൽ​കു​ക​യാ​യി​രു​ന്നു.

2022 മെ​യ് മാ​സ​ത്തി​ൽ ഒ​രു സ്വ​കാ​ര്യ ടി​വി ചാ​ന​ലി​ലെ ടോ​ക്ക് ഷോ​യി​ൽ ന​ട​ത്തി​യ മ​ത​വി​രു​ദ്ധ പ​രാ​മ​ർ​ശം വ​ൻ വി​വാ​ദ​ത്തി​നാ​ണ് തി​രി​കൊ​ളു​ത്തി​യ​ത്. കേ​ന്ദ്രം ഭ​രി​ക്കു​ന്ന പാ​ർ​ട്ടി​യു​ടെ ഔ​ദ്യോ​ഗി​ക വ​ക്താ​വ് ന​ട​ത്തി​യ പ​രാ​മ​ർ​ശം അം​ഗീ​ക​രി​ക്കാ​നാ​​വി​ല്ലെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി രാ​ജ്യാ​ന്ത​ര ന​യ​ത​ന്ത്ര വേ​ദി​ക​ളി​ൽ ഇ​ന്ത്യ​ക്ക് നേ​രെ ക​ടു​ത്ത വി​മ​ർ​ശ​നം ഉ​യ​ർ​ന്നി​രു​ന്നു.


രാ​ജ്യ​ത്തേ​ക്ക് എ​ണ്ണ വി​ത​ര​ണം ന​ട​ത്തു​ന്ന ഗ​ൾ​ഫ് രാ​ജ്യ​ങ്ങ​ള​ട​ക്കം പ്ര​തി​ഷേ​ധി​ച്ച​തോ​ടെ ശ​ർ​മ​യെ ബി​ജെ​പി​യി​ൽ നി​ന്ന് പു​റ​ത്താ​ക്കി​യി​രു​ന്നു. തു​ട​ർ​ന്ന് ഇ​വ​ർ പ്ര​സ്താ​വ​ന പി​ൻ​വ​ലി​ച്ചെ​ങ്കി​ലും മ​ത​സ്പ​ർ​ധ സൃ​ഷ്ടി​ക്കാ​ൻ ശ്ര​മി​ച്ചെ​ന്ന കു​റ്റം ആ​രോ​പി​ച്ച് ഒ​ട്ടേ​റേ പ​രാ​തി​ക​ൾ രാ​ജ്യ​മെ​ന്പാ​ടു​മു​ള്ള പോ​ലീ​സ് സ്റ്റേ​ഷ​നു​ക​ളി​ൽ ഇ​വ​ർ​ക്കെ​തി​രെ ര​ജി​സ്റ്റ​ർ ചെ​യ്തി​രു​ന്നു.

വി​വാ​ദ​ത്തി​ൽ ശ​ർ​മ​യെ അ​നു​കൂ​ലി​ച്ച ഉ​ദ​യ്പൂ​ർ സ്വ​ദേ​ശി​യാ​യ ത​യ്യ​ൽ​ക്കാ​ര​നെ​യും അ​മ​രാ​വ​തി സ്വ​ദേ​ശി​യാ​യ കെ​മി​സ്റ്റി​നെ​യും മ​ത​വാ​ദി​ക​ൾ കൊ​ല​പ്പെ​ടു​ത്തി​യി​രു​ന്നു. ഉ​ദ​യ്പൂ​രി​ലെ ക​ന​യ്യ ലാ​ൽ എ​ന്ന ത​യ്യ​ൽ​ക്കാ​ര​നെ ത​ല​യ​റു​ത്ത് കൊ​ല്ലു​ന്ന​തി​ന്‍റെ വീ​ഡി​യോ അ​ക്ര​മി​സം​ഘം സാ​മൂ​ഹ്യ​മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ പ്ര​ച​രി​പ്പി​ച്ച​ത് പൊ​തു​ജ​ന​ത്തെ ഭീ​തി​ലാ​ഴ്ത്തി​യി​രു​ന്നു.
Related News
<