ലഹരിക്കെതിരെ പ്രസംഗിക്കുന്നവർ ലഹരി കടത്തുന്നു: ഒളിയമ്പുമായി സുധാകരൻ
Monday, January 16, 2023 12:30 AM IST
ആലപ്പുഴ: ലഹരിക്കെതിരെ പ്രസംഗിക്കുന്നവര്‍ തന്നെ ലഹരി കടത്തുന്ന കാലമാണിതെന്ന് മുൻ മന്ത്രിയും മുതിർന്ന സിപിഎം നേതാവുമായ ജി. സുധാകരൻ. ആലപ്പുഴയിൽ നടന്ന ജൂനിയർ ചേംബര്‍ സ്ഥാനാരോഹണ ചടങ്ങിനിടെയാണ് സുധാകരൻ രൂക്ഷ വിമർശനം നടത്തിയത്.
രാഷ്ട്രീയം എന്നത് കലയും സംസ്കാരവും ചേര്‍ന്നതാണ്. എന്നാല്‍ അത് ഇപ്പോള്‍ ദുഷിച്ച് പോയി എന്നും അദ്ദേഹം പറഞ്ഞു. അഴിമതിക്കെതിരെ പ്രസംഗിച്ചാല്‍ പോര, അഴിമതി തടയുകയും ശിക്ഷനല്‍കുകയും വേണമെന്നും സുധാകരൻ ആവശ്യപ്പെട്ടു.
ലഹരികടത്ത് കേസിൽ സിപിഎം നേതാക്കൾ ഉൾപ്പെട്ട സാഹചര്യത്തിലാണ് സുധാകരൻ വിമർശനം ഉന്നയിച്ചിരിക്കുന്നത്.