സ്വർണ വില കുറഞ്ഞു
Wednesday, January 18, 2023 1:48 PM IST
കൊച്ചി: സംസ്ഥാനത്ത് സ്വർണ വില കുറഞ്ഞു. ഗ്രാമിന് 20 രൂപയും പവന് 160 രൂപയുമാണ് ഇന്ന് കുറഞ്ഞത്. ഇതോടെ ഗ്രാമിന് 5,200 രൂപയും പവന് 41,600 രൂപയുമായി.
തിങ്കളാഴ്ച പവന് 160 രൂപ ഉയർന്ന ശേഷമാണ് ഇന്ന് അത്രതന്നെ വില താഴ്ന്നത്.