സംസ്ഥാനത്ത് വീണ്ടും ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത
Monday, January 23, 2023 11:10 AM IST
തിരുവനന്തപുരം: സംസ്ഥാനത്ത് ചൊവ്വാഴ്ചയോടെ മഴ ലഭിച്ചേക്കും. മഡഗാസ്കറിനു സമീപം കഴിഞ്ഞദിവസമുണ്ടായ ചുഴലിക്കാറ്റും തുടര്‍ന്നുള്ള അന്തരീക്ഷസ്ഥിതിയുമാണ് മഴയ്ക്ക് കാരണം.
തെക്കന്‍ കേരളത്തിലാണ് കൂടുതല്‍ മഴയ്ക്ക് സാധ്യത. ഒറ്റപ്പെട്ട മഴ മധ്യ കേരളത്തിലും വടക്കന്‍ ജില്ലകളുടെ കിഴക്കന്‍ മലയോരമേഖലകളിലും ലഭിച്ചേക്കും. നീണ്ട വരണ്ട കാലാവസ്ഥയ്ക്ക് ശേഷമാണ് കേരളത്തില്‍ മഴയെത്തുന്നത്.