ഫ്രാൻസിസ് മാർപാപ്പ അടുത്തവർഷം ഇന്ത്യയിലേക്ക്
Monday, February 6, 2023 8:29 AM IST
ജുബ: അടുത്ത വർഷം ഇന്ത്യ സന്ദർശിക്കുമെന്ന് ഫ്രാൻസിസ് മാർപാപ്പ. സുഡാൻ സന്ദർശനത്തിനുശേഷം റോമിലേക്കു മടങ്ങവേയാണ് പ്രഖ്യാപനം.
ഈ വർഷം മംഗോളിയ സന്ദർശിക്കാനും പദ്ധതിയുണ്ട്. മംഗോളിയ സന്ദർശിക്കുന്ന ആദ്യ പോപ്പായിരിക്കും ഫ്രാൻസിസ് മാർപാപ്പ.