നാല് ഹൈക്കോടതികളിലേക്ക് പുതിയ ചീഫ് ജസ്റ്റീസുമാരെ നിയമിച്ചു
Sunday, February 12, 2023 5:14 PM IST
ന്യൂഡൽഹി: രാജ്യത്തെ നാല് ഹൈക്കോടതികളിലേക്ക് പുതിയ ചീഫ് ജസ്റ്റീസുമാരെ നിയമിച്ച് രാഷ്ട്രപതി ഉത്തരവ് നൽകി.
ജമ്മു കാഷ്മീർ ഹൈക്കോടതി ജഡ്ജിയായി എൻ. കോടീശ്വർ സിംഗിനെ നിയമിച്ചപ്പോൾ ഗുജറാത്ത് ഹൈക്കോടതിയിലെ ചീഫ് ജസ്റ്റീസായി സോണിയ ഗിരിധർ ഗൊകാനിയെ നിയമിച്ചു. ജസ്റ്റീസ് ജസ്വന്ത് സിംഗ്, ജസ്റ്റീസ് സന്ദീപ് മെഹ്ത എന്നിവരെ യഥാക്രമം ത്രിപുര, ഗോഹട്ടി ഹൈക്കോടതികളിലേക്ക് നിയമിച്ചു.