മാനസികാസ്വാസ്ഥ്യമുള്ള യുവതിക്ക് ക്രൂരമര്‍ദനം; ആശുപത്രി ജീവനക്കാര്‍ക്കെതിരെ പരാതി
Wednesday, March 1, 2023 10:55 AM IST
കൊല്ലം: മാനസികാസ്വാസ്ഥ്യമുള്ള യുവതിയെ ആശുപത്രി ജീവനക്കാര്‍ മര്‍ദിച്ചതായി പരാതി. കരുനാഗപ്പള്ളി സ്വദേശിയായ യുവതിക്കാണ് ക്രൂരമര്‍ദനമേറ്റത്.
ആലപ്പുഴ നൂറനാട് കെ.സി.എം.ആശുപത്രിക്കെതിരെയാണ് ആരോപണം. കഴിഞ്ഞ നാല് വര്‍ഷമായി മാനസികാസ്വാസ്ഥ്യമുള്ള യുവതിയെ പത്ത് ദിവസം മുമ്പാണ് ഇവിടെയെത്തിച്ചത്.
കഴിഞ്ഞ ദിവസം യുവതിയെ കാണാന്‍ ഇവരുടെ പിതാവെത്തിയപ്പോഴാണ് മര്‍ദനമേറ്റ പാടുകള്‍ ശ്രദ്ധയിൽപ്പെത്. വീട്ടിലെത്തിച്ചശേഷം പരിശോധിച്ചപ്പോള്‍ ശരീരമാസകലം മര്‍ദനമേറ്റ പാടുകള്‍ കണ്ടെത്തി.
ഗുരുതരമായി പരിക്കേറ്റ യുവതി കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലാണ്. ഇവര്‍ നഴ്‌സിനെ ആക്രമിക്കാന്‍ ശ്രമിച്ചപ്പോള്‍ തിരിച്ചടിച്ചതാണെന്നാണ് ആശുപത്രി അധികൃതരുടെ പ്രതികരണം.
സംഭവത്തില്‍ യുവതിയുടെ ബന്ധുക്കള്‍ പോലീസില്‍ പരാതി നല്‍കി. സംസ്ഥാന മനുഷ്യാവകാശ കമ്മീഷനിലും പരാതി നല്‍കുമെന്ന് ബന്ധുക്കള്‍ അറിയിച്ചു.