എഞ്ചിനിൽ നിന്നും പുക; സലാംഎയർ വിമാനം അടിയന്തരമായി നിലത്തിറക്കി
Thursday, March 2, 2023 12:50 PM IST
മുംബൈ: ബംഗ്ലാദേശിലെ ചിറ്റഗോംഗിൽ നിന്ന് മസ്ക്കറ്റിലേക്ക് പുറപ്പെട്ട സലാംഎയർ വിമാനം നാഗ്പുർ വിമാനത്താവളത്തിൽ അടിയന്തരമായി ഇറക്കി. വിമാനത്തിന്റെ എഞ്ചിനിൽ നിന്നും പുക ഉയർന്നതിനെ തുടർന്നായിരുന്നു നടപടി.
200 യാത്രക്കാരും ഏഴ് ജീവനക്കാരുമായി യാത്ര ആരംഭിച്ച വിമാനത്തിന്റെ എഞ്ചിനിൽ നിന്നും പുക ഉയർന്നത് പൈലറ്റ് കണ്ടിരുന്നു. തുടർന്ന് നാഗ്പുർ വിമാനത്താവളത്തിൽ വിമാനമിറക്കാൻ അനുമതി തേടുകയായിരുന്നു.
വിമാനത്തിലുണ്ടായിരുന്ന എല്ലാവരും സുരക്ഷിതരാണ്. സംഭവത്തിൽ അന്വേഷണം ആരംഭിച്ചു.