മെസിക്ക് ഭീഷണിക്കത്ത്; ഭാര്യാ കുടുംബത്തിന്റെ സൂപ്പര്‍മാര്‍ക്കറ്റിന് നേരെ വെടിവയ്പ്
Friday, March 3, 2023 11:31 AM IST
ബുവാനോസ് ആരീസ്: ഫുട്ബോള്‍ താരം ലിയോണല്‍ മെസിയുടെ ഭാര്യ അന്റോണേല റൊക്കൂസോയുടെ കുടുംബം നടത്തുന്ന സൂപ്പര്‍മാര്‍ക്കറ്റിന് നേരെ വെടിവയ്പ്. വ്യാഴാഴ്ചരാത്രിയാണ് അര്‍ജന്റീനയിലെ റൊസാരിയോയിലെ സൂപ്പര്‍മാര്‍ക്കറ്റിന് നേരെ ആ്രകമണമുണ്ടായത്.
കെട്ടിടത്തിന്റെ മുന്വാതിലിലും ഷട്ടറിലുമായി 14 തവണ അക്രമികള്‍ വെടിയുതിര്‍ത്തു. ആക്രമണത്തില്‍ ആര്‍ക്കും പരിക്കില്ല. സംഭവസ്ഥലത്ത് നിന്ന് രണ്ടുപേര്‍ മോട്ടോര്‍ സൈക്കിളില്‍ പോകുന്നത് കണ്ടതായി ദൃക്സാക്ഷികള്‍ പറഞ്ഞു.
മെസിയെ ഭീഷണിപ്പെടുത്തുന്ന സന്ദേശവും ഉപേക്ഷിച്ചാണ് തോക്കുധാരികള്‍ മടങ്ങിയത്. "റൊസാരിയോ മേയര്‍ പാബ്ലോ' (മെസി ഞങ്ങള്‍ നിങ്ങള്‍ക്കായി കാത്തിരിക്കുന്നു) എന്നാണ് കുറിപ്പിലുണ്ടായിരുന്നത്.
എന്നാല്‍ കുറിപ്പിലെ സന്ദേശം ഭീഷണിയല്ലെന്നും പകരം ശ്രദ്ധ ആകര്‍ഷിക്കാനുള്ള അക്രമികളുടെ ശ്രമമാണെന്നും പോലീസ് പറഞ്ഞു. പ്രതികളെ ഉടന്‍ പിടികൂടുമെന്നും പോലീസ് വ്യക്തമാക്കി.