ഇ​മ്രാ​ന് ആ​ശ്വാ​സം; അ​റ​സ്റ്റ് വാ​റ​ണ്ട് തി​ങ്ക​ളാ​ഴ്ച വ​രെ സ​സ്പെ​ൻ​ഡ് ചെ​യ്തു
ഇ​മ്രാ​ന് ആ​ശ്വാ​സം; അ​റ​സ്റ്റ് വാ​റ​ണ്ട് തി​ങ്ക​ളാ​ഴ്ച വ​രെ സ​സ്പെ​ൻ​ഡ് ചെ​യ്തു
Wednesday, March 8, 2023 11:01 AM IST
ഇ​സ്‌​ലാ​മാ​ബാ​ദ്: മു​ൻ പ്ര​ധാ​ന​മ​ന്ത്രി​യും പാ​ക്കി​സ്ഥാ​ൻ തെ​ഹ്‌​രീ​ക്-​ഇ-​ഇ​ൻ​സാ​ഫ് (പി​ടി​ഐ) ത​ല​വ​നു​മാ​യ ഇ​മ്രാ​ൻ ഖാ​നെ​തി​രെ​യു​ള്ള ജാ​മ്യ​മി​ല്ലാ അ​റ​സ്റ്റ് വാ​റ​ണ്ട് സ​സ്പെ​ൻ​ഡ് ചെ​യ്ത് ഇ​സ്‌​ലാ​മാ​ബാ​ദ് ഹൈ​ക്കോ​ട​തി. ഇ​സ്‌​ലാ​മാ​ബാ​ദ് സെ​ഷ​ന്‍​സ് കോ​ട​തി​യാ​യി​രു​ന്നു ഇ​മ്രാ​ന്‍ ഖാ​നെ​തി​രെ അ​റ​സ്റ്റ് വാ​റ​ണ്ട് പു​റ​പ്പെ​ടു​വി​ച്ച​ത്.

അ​ഡീ​ഷ​ണ​ൽ സെ​ഷ​ൻ​സ് ജ​ഡ്ജി​യു​ടെ തീ​രു​മാ​ന​ത്തി​നെ​തി​രാ​യ ഖാ​ന്‍റെ ഹ​ർ​ജി ഇ​സ്‌​ലാ​മാ​ബാ​ദ് ഹൈ​ക്കോ​ട​തി ചീ​ഫ് ജ​സ്റ്റീ​സ് ആ​മ​ർ ഫാ​റൂ​ഖ് അം​ഗീ​ക​രി​ച്ചു. അ​റ​സ്റ്റ് വാ​റ​ണ്ട് പു​റ​പ്പെ​ടു​വി​ച്ച വി​ചാ​ര​ണ​ക്കോ​ട​തി​യി​ൽ മാ​ർ​ച്ച് 13ന് ​ഹാ​ജ​രാ​ക​ണ​മെ​ന്ന് പി​ടി​ഐ ചെ​യ​ർ​മാ​നോ​ട് നി​ർ​ദേ​ശി​ക്കു​ക​യും ചെ​യ്തു.

പ്ര​ധാ​ന​മ​ന്ത്രി​യാ​യി​രി​ക്കെ ല​ഭി​ച്ച സ​മ്മാ​ന​ങ്ങ​ള്‍ മ​റി​ച്ചു​വി​റ്റ് പ​ണം സ​മ്പാ​ദി​ച്ചെ​ന്ന "തോ​ഷ​ഖാ​ന' കേ​സി​ലാ​ണ് ഇ​മ്രാ​നെ​തി​രെ അ​റ​സ്റ്റ് വാ​റ​ണ്ട് വ​ന്ന​ത്. കേ​സി​ൽ പ​ല​ത​വ​ണ സ​മ​ന്‍​സ് ന​ല്‍​കി​യി​ട്ടും ഹാ​ജ​രാ​വാ​ത്ത​തി​നെ തു​ട​ര്‍​ന്നാ​യി​രു​ന്നു ന​ട​പ​ടി.


ചൊ​വ്വാ​ഴ്ച​യും കേ​സി​ൽ ഇ​സ്‌​ലാ​മാ​ബാ​ദ് സെ​ഷ​ൻ​സ് കോ​ട​തി​യി​ലെ വാ​ദം കേ​ൾ​ക്കു​ന്ന​ത് ഇ​മ്രാ​ൻ ഒ​ഴി​വാ​ക്കി​യി​രു​ന്നു. ഹൈ​ക്കോ​ട​തി ഉ​ത്ത​ര​വി​നെ​ത്തു​ട​ർ​ന്നു മു​ൻ പ്ര​ധാ​ന​മ​ന്ത്രി​യോ​ട് നേ​രി​ട്ട് ഹാ​ജ​രാ​കാ​ൻ സെ​ഷ​ൻ​സ് കോ​ട​തി ഉ​ത്ത​ര​വി​ട്ടു.

പ്ര​ധാ​ന​മ​ന്ത്രി​യാ​യി​രി​ക്കെ വി​ദേ​ശ രാ​ഷ്ട്ര​ത്ത​ല​വ​ന്മാ​രും ന​യ​ത​ന്ത്ര​ജ്ഞ​രും ന​ൽ​കി​യ വി​ല​പി​ടി​പ്പു​ള്ള സ​മ്മാ​ന​ങ്ങ​ൾ മ​റി​ച്ചു​വി​ൽ​ക്കു​ക​യും ഇ​തി​ന്‍റെ ശ​രി​യാ​യ ക​ണ​ക്കു​ക​ൾ വെ​ളി​പ്പെ​ടു​ത്താ​തെ നി​കു​തി വെ​ട്ടി​ക്കു​ക​യും ചെ​യ്തെ​ന്ന​താ​ണ് ‘തോ​ഷ​ഖാ​ന’ കേ​സ്.

പാ​ക് സ​ർ​ക്കാ​ർ ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കു വി​ദേ​ശ​ത്തു​നി​ന്നു ല​ഭി​ക്കു​ന്ന സ​മ്മാ​ന‌​ങ്ങ​ൾ കൈ​കാ​ര്യം ചെ​യ്യു​ന്ന വ​കു​പ്പാ​ണു തോ​ഷ​ഖാ​ന.
Related News
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<