ആളൂരില്‍ അച്ഛനും കുഞ്ഞും മരിച്ച നിലയില്‍
Wednesday, March 8, 2023 12:24 PM IST
തൃശൂര്‍: ആളൂരില്‍ അച്ഛനെയും കുഞ്ഞിനെയും മരിച്ച നിലയില്‍ കണ്ടെത്തി. ബിനോയ്, രണ്ടര വയസുകാരന് അഭിജിത്ത് കൃഷ്ണ എന്നിവരാണ് മരിച്ചത്.
ഇന്ന് രാവിലെയാണ് ബിനോയിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ബക്കറ്റിലെ വെള്ളത്തിലാണ് കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തിയത്.
ഇവരെക്കൂടാതെ ഭാര്യയും മൂത്തമകനുമാണ് വീട്ടിലുള്ളത്. ഹൃദ്രോഗിയായ ബിനോയ് ലോട്ടറിക്കച്ചവടക്കാരനാണ്.
ആളൂര്‍ പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.