ബോ​ളി​വു​ഡ് ന​ട​ൻ സ​തീ​ഷ് കൗ​ശി​ക് അ​ന്ത​രി​ച്ചു
ബോ​ളി​വു​ഡ് ന​ട​ൻ സ​തീ​ഷ് കൗ​ശി​ക് അ​ന്ത​രി​ച്ചു
Thursday, March 9, 2023 1:18 PM IST
ബോ​ളി​വു​ഡ് ന​ട​നും സം​വി​ധാ​യ​ക​നു​മാ​യ സ​തീ​ഷ് കൗ​ശി​ക് (66) അ​ന്ത​രി​ച്ചു. ന​ട​ൻ അ​നു​പം ഖേ​റാ​ണ് സ​തീ​ഷ് കൗ​ശി​ക്കി​ന്‍റെ വി​യോ​ഗ വാ​ർ​ത്ത ട്വി​റ്റ​ർ വ​ഴി പു​റ​ത്തു​വി​ട്ട​ത്. നി​ർ​മാ​താ​വ്, തി​ര​ക്ക​ഥാ​കൃ​ത്ത്, ഹാ​സ്യ​താ​രം, സം​വി​ധാ​യ​ക​ൻ എ​ന്നീ നി​ല​ക​ളി​ൽ ശ്ര​ദ്ധേ​യ​നാ​യിരുന്നു. 1956 ഏ​പ്രി​ൽ 13ന് ​ഹ​രി​യാ​ന​യി​ലാ​യി​രു​ന്നു അ​ദ്ദേ​ഹ​ത്തി​ന്‍റെ ജ​ന​നം.

മി​സ്റ്റ​ര്‍ ഇ​ന്ത്യ, ദീ​വാ​ന മ​സ്താ​ന എ​ന്നീ ചി​ത്ര​ങ്ങ​ളി​ലെ വേ​ഷ​ങ്ങ​ള്‍ ഏ​റെ ശ്ര​ദ്ധി​ക്ക​പ്പെ​ട്ടി​രു​ന്നു. രൂ​പ് കി ​റാ​ണി ചോ​റോം കാ ​രാ​ജ, പ്രേം, ​തേ​രേ നാം ​തു​ട​ങ്ങി​യ​വ​യാ​ണ് സ​തീ​ഷ് സം​വി​ധാ​നം ചെ​യ്ത പ്ര​ധാ​ന ചി​ത്ര​ങ്ങ​ള്‍.

ര​ണ്ടു ദി​വ​സം മു​ൻ​പ് ഹോ​ളി ആ​ഘോ​ഷി​ക്കു​ന്ന ചി​ത്ര​ങ്ങ​ൾ സ​തീ​ഷ് സ​മൂ​ഹ​മാ​ധ്യ​മ​ത്തി​ൽ പ​ങ്കു​വ​ച്ചി​രു​ന്നു. ത​ന്‍റെ ആ​ത്മ​സു​ഹൃ​ത്ത് ജീ​വ​നോ​ടെ​യി​ല്ലെ​ന്ന് എ​ഴു​തേ​ണ്ടി​വ​രു​മെ​ന്ന് സ്വ​പ്ന​ത്തി​ൽ​പ്പോ​ലും ചി​ന്തി​ച്ചി​രു​ന്നി​ല്ല. 45 വ​ർ​ഷ​ത്തെ സൗ​ഹൃ​ദ​ത്തി​നാ​ണ് അ​ന്ത്യ​മാ​യ​ത്. താ​ങ്ക​ളി​ല്ലാ​തെ ഇ​ല്ലാ​തെ എ​ന്‍റെ ജീ​വി​തം പ​ഴ​യ​തു​പോ​ലെ​യാ​കി​ല്ല. അ​നു​പം ഖേ​ർ കു​റി​ച്ചു.


Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<