ഉത്തർ പ്രദേശിൽ 22 ഗോശാലകൾ നിർമിക്കാൻ സർക്കാർ
Friday, March 10, 2023 11:42 PM IST
ലക്നോ: ഉത്തർ പ്രദേശിലെ 14 ജില്ലകളിലായി 22 പുതിയ ഗോശാലകൾ നിർമിക്കാനൊരുങ്ങി സംസ്ഥാന സർക്കാർ. ഇതിനായി 39.59 കോടി രൂപ അനുവദിച്ചു.
പ്രയാഗ്രാജ്, സുൽത്താൻപൂർ, അംബേദ്കർ നഗർ, മഹാരാജ്ഗഞ്ജ്, കസ്ഗഞ്ജ്, ബദൗൻ, ബുലന്ദ്ഷഹർ, ഇറ്റാ, സിദ്ധാർഥ് നഗർ എന്നിവടങ്ങളിലായി ആണ് ഗോശാലകൾ നിർമിക്കുക.
ഓരോ ഗോശാലയിലും 500 പശുക്കളെ വരെ പാർപ്പിക്കാനാകുമെന്നാണ് സർക്കാർ പ്രതീക്ഷിക്കുന്നത്. നിർമാണം ആരംഭിക്കുന്നതിനായി ഓരോ ഗോശാലയ്ക്കും 35 ലക്ഷം രൂപ വീതം മുൻകൂറായി നൽകിയിട്ടുണ്ട്.