സോണിയ ഗാന്ധിയുടെ മോർഫ് ചെയ്ത വീഡിയോ പ്രചരിപ്പിച്ചു; ഒരാൾ അറസ്റ്റിൽ
Sunday, March 12, 2023 10:49 AM IST
ജയ്പുർ: കോൺഗ്രസ് നേതാവ് സോണിയ ഗാന്ധിയുടെ മോർഫ് ചെയ്ത വീഡിയോ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചയാൾ അറസ്റ്റിൽ. രാജസ്ഥാനിലെ പ്രതാപ്ഗഡിൽ നിന്നും ബിപിൻ കുമാർ സിംഗ് എന്നയാളെയാണ് അറസ്റ്റ് ചെയ്തത്.
കോടതിയിൽ ഹാജരാക്കിയ പ്രതിയെ മാർച്ച് 14 വരെ റിമാൻഡ് ചെയ്തു. ലതാ ശർമ എന്നയാളുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് പോലീസ് കേസെടുത്തത്.